മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ

അടുത്തിടെ ഇൻറർനെറ്റിൽ ‘ ടെക്‌ഫാസ്റ്റിംഗ്‌ ‘എന്ന പദം കണ്ടു. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് എല്ലാ ഗാഡ്‌ജെറ്റുകളിൽ നിന്നും , ഇൻറർനെറ്റിൽ നിന്നും ഇടവേള എടുത്ത് കുറച്ച് ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കുന്നതിനെ ആണ് ടെക്‌ഫാസ്റ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ ഇത് സാധാരണമാണ്. ടെക്‌ഫാസ്റ്റിംഗിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ വളരെ രസകരമായിരുന്നു. ഇന്ന് മനുഷ്യജീവിതത്തിൻ്റെ വേഗത കൂടുന്നു. ക്ഷമ കുറയുന്നു..നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയവും ,ഏകാന്തമായി ഇരിക്കുന്ന സമയവും സർഗ്ഗാത്മകതയെ വളർത്തുന്നതിനും നിലനിർത്തുന്നതിനും …

മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ Read More »

മാതൃത്വം

ലോകത്തെ ഏറ്റവും സുന്ദരമായ ഒരു കാഴ്ചയും, അനുഭവവും , ഏതെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം പറയുന്ന രണ്ട് കാര്യങ്ങളും മാതൃത്വവുമായി ബന്ധപ്പെട്ടതായിരിക്കും… ഏറ്റവും സന്തോഷം നൽകുന്ന ഒരു കാഴ്ച… അമ്മമാർ കുട്ടികളെ ലാളിക്കുന്നതാണ്… അവിടെ ഭാഷ ആവശ്യമില്ല…. അവരുടെതായ ലോകം….. കലർപ്പില്ലാത്ത സ്നേഹം വരിഞ്ഞൊഴുകുന്ന, സന്തോഷത്തിൻ്റെ ലോകം….! എത്ര പ്രായമായാലും, ഒരു മടിയും കൂടാതെ അമ്മയുടെ മടിത്തട്ടിൽ കിടന്ന് ആ തലോടൽ സ്വീകരിച്ചിട്ടുള്ളവർക്ക് അതിൽ കവിഞ്ഞ് മറ്റെന്ത് സുന്ദരമായ അനുഭവം പറയാൻ … !

മനസ്സ് എന്ന കൽപവൃക്ഷം

“നാം എന്ത് തേടുന്നോ അത് നമ്മേ തേടുന്നു ““What you are Seeking is seeking you”ഇത് വളരെ സത്യമാണ് എന്ന് ജീവിതത്തിൽ പല അനുഭവങ്ങളിലൂടെയും ബോദ്ധ്യപ്പെട്ടിട്ടുണ്ട്..ഒരു ചെറിയ ഉദാഹരണം പറയാം. കുറച്ച് കാലം മുൻപ് ഞാൻ ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു.. സ്വാഭാവികമായും ഏതാണ് നല്ല ബൈക്ക് എന്നറിയാൻ അന്വേഷണങ്ങൾ പുരോഗിച്ചു.. പിന്നീട് ഞാൻ പുറത്തിറങ്ങുമ്പോളൊക്കെ കാണുന്നത് ബൈക്കുകൾ മാത്രമായി …. ടൗണിലും, പേപ്പറിലും ,ഇൻ്റർനെറ്റിലും എല്ലാം എവിടെ ബൈക്കുകളേ കുറിച്ച് വിവരങ്ങൾ കാണുന്നോ അവിടെയെല്ലാം …

മനസ്സ് എന്ന കൽപവൃക്ഷം Read More »

കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുട്ടികൾ ചിന്തിക്കുന്നത് , ഇന്ന് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള മേഖല ഏതാണ് ? ആ മേഖലയിലെ ജോലികൾക്കു ശരാശരി എത്ര ശമ്പളം കിട്ടും ? ഈ മേഖല തിരഞ്ഞെടുത്താൽ സമൂഹം എന്നെ പറ്റി എന്ത് വിചാരിക്കും ?അച്ഛനും അമ്മയും ഈ മേഖലയിൽ പഠിക്കാൻ സമ്മതിക്കുമോ ?

ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക (3min read)

“ട്രെയിനിന്റെ വിൻഡോയിൽ നിന്ന് പുറത്തേക്ക് നോക്കുന്ന 24 വയസ്സുള്ള ഒരു കുട്ടി വളരെ  ഉച്ചത്തിൽ  സന്തോഷത്തോടെ  പറഞ്ഞു…”അച്ഛാ, നോക്കൂ മരങ്ങൾ പിന്നിലേക്ക് പോകുന്നു!’അച്ഛൻ പുഞ്ചിരിച്ചു … സമീപത്ത് ഇരിക്കുന്ന ഒരു യുവദമ്പതികൾ, ഈ  24 വയസ്സുകാരന്റെ കുട്ടികളെപ്പോലെയുള്ള ബാലിശമായ പെരുമാറ്റം കണ്ട് സഹതാപത്തോടെ നോക്കി… പെട്ടെന്ന് ആ യുവാവ് വീണ്ടും വളരെ  ഉറക്കെ സന്തോഷത്തോടെ പറഞ്ഞു…… “അച്ഛാ,  നോക്കൂ മേഘങ്ങൾ നമ്മളോടൊപ്പം ഓടുന്നു !”അച്ഛൻ ഒന്നും മിണ്ടിയില്ല… വെറും പുഞ്ചിരി മാത്രം….ആ ചെറുപ്പക്കാരൻ്റെ അത്യുച്ചത്തിലും ആവേശത്തിലുമുള്ള സംഭാഷണം വീണ്ടും  തുടർന്നു….അടുത്ത …

ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക (3min read) Read More »