“ട്രെയിനിന്റെ വിൻഡോയിൽ നിന്ന് പുറത്തേക്ക് നോക്കുന്ന 24 വയസ്സുള്ള ഒരു കുട്ടി വളരെ ഉച്ചത്തിൽ സന്തോഷത്തോടെ പറഞ്ഞു…
“അച്ഛാ, നോക്കൂ മരങ്ങൾ പിന്നിലേക്ക് പോകുന്നു!’
അച്ഛൻ പുഞ്ചിരിച്ചു …
സമീപത്ത് ഇരിക്കുന്ന ഒരു യുവദമ്പതികൾ, ഈ 24 വയസ്സുകാരന്റെ കുട്ടികളെപ്പോലെയുള്ള ബാലിശമായ പെരുമാറ്റം കണ്ട് സഹതാപത്തോടെ നോക്കി…
പെട്ടെന്ന് ആ യുവാവ് വീണ്ടും വളരെ ഉറക്കെ സന്തോഷത്തോടെ പറഞ്ഞു…… “അച്ഛാ, നോക്കൂ മേഘങ്ങൾ നമ്മളോടൊപ്പം ഓടുന്നു !”
അച്ഛൻ ഒന്നും മിണ്ടിയില്ല… വെറും പുഞ്ചിരി മാത്രം….
ആ ചെറുപ്പക്കാരൻ്റെ അത്യുച്ചത്തിലും ആവേശത്തിലുമുള്ള സംഭാഷണം വീണ്ടും തുടർന്നു….
അടുത്ത സീറ്റിൽ ഇരിക്കുന്ന യുവദമ്പതികൾക്ക് ഇത് അരോചകമായി തോന്നി…. എതിർക്കാൻ കഴിയാതെ വന്നപ്പോൾ സ്വൽപ്പം ഉറച്ച സ്വരത്തിൽ അവർ ആ അച്ഛനോട് പറഞ്ഞു…
“എന്തുകൊണ്ടാണ് നിങ്ങളുടെ മകനെ ഒരു നല്ല ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാത്തത്?’
ആ അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു – – “അത് ഞാൻ ചെയ്തു, ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരുകയാണ്….എന്റെ മകൻ ജൻമനാ അന്ധനായിരുന്നു, അവന് ഇന്നാണ് കാഴ്ച ശക്തി ലഭിച്ചത് “
ഒരാളെയും അടുത്തറിയാതെ അവരുടെ ബാഹ്യമായ ഒരു പെരുമാറ്റം കണ്ട് മാത്രം നാം ഒരു നിഗമനത്തിൽ എത്തരുത്….ഈ ഭൂമിയിലെ ഓരോ വ്യക്തിക്കും പറയാൻ ഒരു കഥയുണ്ട്….പലരും ഒരു പക്ഷെ പ്രത്യേക രീതിയിൽ പെരുമാറുന്നത് അവർ വളർന്നു വന്ന ജീവിത സാഹചര്യം അവരിൽ ഉണ്ടാക്കിയ സ്വാധീനമാകാം…. അതിനാൽ മറ്റുള്ളവർ പറയുന്നത് കേട്ടിട്ടോ, അല്ലെങ്കിൽ ബാഹ്യമായ ഏതെങ്കിലും ഒരിക്കലുള്ള ഒരു പെരുമാറ്റ രീതി കണ്ടോ ഒരാളെയും പൂർണ്ണമായും വിലയിരുത്തരുത്… പലപ്പോഴും സത്യം നമ്മേ അത്ഭുതപ്പെടുത്തിയേക്കാം.
– ഗോപകുമാർ