ഒരിക്കൽ കാട്ടിലെ മൃഗങ്ങൾക്കായുള്ള പള്ളിക്കൂടത്തിൽ ഒരു മൽസരം നടത്തി….കാക്ക, ആന, കുരങ്ങൻ, എന്നിവരാണ് പങ്കെടുത്തത്… മൽസരത്തിലെ ചോദ്യം ഇതായിരുന്നു…. ചുരുങ്ങിയ സമയം കൊണ്ട് അവിടെ ഉണ്ടായിരുന്ന മരം കയറി മുകളിൽ എത്തണം…. ആർക്കാണോ ഇത് ചെയ്യാൻ സാധിക്കുന്നത് അവർ വിജയിക്കും….
പരാജയപ്പെടുന്നവർ ആ കാര്യം പഠിക്കുന്നത് വരെ പരിശീലിക്കണം… ചോദ്യം കിട്ടിയ ഉടൻ കുരങ്ങൻ വളരെ എളുപ്പത്തിൽ മരം കയറി മുകളിലെത്തി…. കാക്ക പറന്ന് കയറി മുകളിലെത്തി…. എന്നാൽ തൻ്റെ ശക്തിയാൽ ഒരു മരം വരെ പിഴുതെറിയാൻ മാത്രം ശക്തിയുള്ള ആനയാകട്ടെ തൻ്റെ സ്വതസിദ്ധമായ കഴിവുകൾ മറന്ന് , മരം കയറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…. ക്രമേണ ജീവിതകാലം മുഴുവൻ മരം കയറ്റം ചെയ്യാനായി പരിശ്രമിച്ച് ഒടുവിൽ നിരാശനായി പിൻവാങ്ങി…
ഈ കഥ പല പാഠങ്ങളും നമ്മേ പഠിപ്പിക്കുന്നു…
– ഒരു പക്ഷെ കുറേക്കൂടി പരിശീലനം കൊടുത്താൽ ഒരു ആനക്ക് മരം കേറാൻ സാധിച്ചേക്കും എന്ന് നമുക്ക് വാദിക്കാം…. എന്നാൽ അതിന് സ്വതസിദ്ധമായ ലഭിച്ച പ്രധാന കഴിവുകൾ അതല്ല….. സ്വതസിദ്ധമായ ലഭിച്ച കഴിവുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ ജീവിതപരീക്ഷയിൽ നിരാശനാകാതെ തിളങ്ങാൻ ആനക്ക് സാധിക്കുമായിരുന്നു….
– മരം കയറാനുള്ള ഒരു കഴിവ് മാത്രം വെച്ച് ഒരു ആനയെ നാം വിലയിരുത്തരുത്…
ഒരു പ്രത്യേക കാര്യത്തിലുള്ള കഴിവ് ഉണ്ടോ എന്നതിനെ അടിസ്ഥാനമാക്കി മാത്രം നാം ഒരു വ്യക്തിയെ വിലയിരുത്തരുത്…. ( നിർഭാഗ്യവശാൽ ഇന്ന് പല എഴുത്ത് പരീക്ഷാ / പ്രവേശന പരീക്ഷ സമ്പ്രദായങ്ങളും പോലെ ) …മാതാപിതാക്കൻമാർക്ക് കുട്ടികളിൽ ശുഭപ്രതീക്ഷകൾ ഉണ്ടാകുന്നത് നല്ല കാര്യം തന്നെ…. കരിയറിൻ്റെ കാര്യത്തിൽ , അവരെ സഹായിക്കാം…. അവരുടെ കഴിവുകൾ സ്വയം തിരിച്ചറിയാനുള്ള യാത്രയിൽ അവർക്ക് കൈത്താങ്ങായി മാതാപിതാക്കൻമാർ തീർച്ചയായും വേണം….. എന്നാൽ ഒരു പ്രത്യേക കരിയറിൽ മാത്രം കുട്ടികളെ ഒതുക്കുന്ന രീതിയിൽ ഒരു സമ്മർദ്ദത്തിലേക്ക് ആ പ്രതീക്ഷ എത്തരുത്….
– ഇക്കാര്യം നാം സ്വയം വിലയിരുത്തുമ്പോഴും ബാധകമാണ്…. നമുക്ക് ചെയ്യാൻ സാധിക്കാത്ത ഒരു കാര്യം മാത്രം ചിന്തിച്ച് നിരാശരാകരുത്….. മറിച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ അപ്പുറത്ത് അനവധി ഉണ്ടാകും…. അവിടം നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും….
*Everybody is unique, Enjoy your uniqueness, Concentrate on your strengths, forget your weakness, You will do wonders*