ജീവിത വിജയത്തിൻ്റെ നിർവ്വചനം

ജീവിത വിജയം മറ്റുള്ളവർ വിലയിരുത്തുന്നതല്ല ശരി…. കാരണം ഓരോ വ്യക്തിയുടെയും വിജയത്തിൻ്റെ കൺസപ്റ്റ് വ്യത്യസ്ഥമാണ്…. അതിനാൽ നമ്മുടെ ജീവിതം ഏറ്റവും ഭംഗിയായി വിലയിരുത്താൻ നമുക്ക് മാത്രമേ സാധിക്കൂ….

പല വ്യക്തികളോടും അവരുടെ സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് ചോദിക്കാറുണ്ട്…  ഇന്നത്തെ വിദ്യാഭ്യാസത്തിൻ്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല മിക്കവരും സാലറി, ജോബ് ടൈറ്റിൽ എന്നിവ മാത്രമാണ് ജീവിതവിജയത്തിൻ്റെ ഘടകമായി കണ്ടിട്ടുള്ളത്…. ജീവിക്കാൻ പണം വേണ്ടേ , തത്വം പറഞ്ഞ് നടന്നാ മതിയോ എന്ന് ചോദിച്ചാൽ അത് ശരി തന്നെയാണ്.. പക്ഷെ എത്ര പണം വേണം എന്നത് നമുക്ക് തീരുമാനിക്കാം…. പല വ്യക്തികളും ശാരീരിക, മാനസിക ആരോഗ്യം, ഇഷ്ടവിനോദങ്ങൾ, കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവിടുന്ന സമയം ഇങ്ങനെ പല കാര്യങ്ങളിലും വിട്ടുവീഴ്ച വരുത്തിയിട്ടാണ്  ഈ ‘വിജയത്തെ ‘ തേടി പോകുന്നത്.. ഇവിടെ ശരിയും തെറ്റും ഒന്നുമില്ല…. എല്ലാം ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിൻ്റെ നിർവചനം പോലെയിരിക്കും… എന്നാൽ പണത്തെയും, സ്ഥാനങ്ങളെയും മാത്രം മുന്നിൽ കണ്ടിട്ടുള്ള  ജീവിതവിജയത്തിൻ്റെ ഫോർമുല മാറ്റിയെഴുതേണ്ട സമയമായില്ലേ എന്ന് ചിന്തിച്ച് പോകുന്നു…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top