ഒരു കൂട്ടം തവളകൾ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ, അവയിൽ രണ്ടെണ്ണം ആഴത്തിലുള്ള ഒരു കുഴിയിൽ വീണു. കുഴിക്ക് ചുറ്റും മറ്റ് തവളകൾ നിരന്ന് നിന്നു.. കുഴിയിലെ തവളകളെ കണ്ടപ്പോൾ, അവർ പറഞ്ഞു.. ” ഇത്ര വലിയ കുഴിയിൽ നിന്ന് ഇനി നിങ്ങൾ രക്ഷപ്പെടുക അസാധ്യമാണ്…വെറുതെ ചാടാൻ ശ്രമിച്ച് സമയം കളയണ്ട.. “
ഇത് കേട്ടിട്ടും കുഴിയിലെ രണ്ട് തവളകൾ മറ്റുള്ളവർ പറയുന്നത് അവഗണിക്കാൻ തീരുമാനിച്ചു, അവർ കുഴിയിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചു….അവരുടെ ശ്രമങ്ങൾക്കിടയിലും, കുഴിക്ക് മുകളിലുള്ള തവളകളുടെ സംഘം അവരെ നിരുൽസാഹപ്പെടുത്തി കൊണ്ടിരുന്നു….
ഒടുവിൽ, തവളകളിലൊന്ന് പരിശ്രമം നിർത്തി, മറ്റുള്ളവർ പറയുന്നത് കേട്ട് മരണത്തിലേക്ക് വീഴുകയും ചെയ്തു. മറ്റേ തവള കഴിയുന്നത്ര ശക്തമായി ചാടിക്കൊണ്ടിരുന്നു. വീണ്ടും, തവളകളുടെ ആൾക്കൂട്ടം അവനോട് ആക്രോശിച്ചു,…
അവൻ കൂടുതൽ കൂടുതൽ ചാടാൻ തുടങ്ങി… ഒടുവിൽ സർവ്വശക്തിയും അത് പുറത്തെടുത്ത് ഒരൊറ്റ വലിയ ചാട്ടം നടത്തി…. അത് അവനെ പുറത്ത് എത്തിച്ചു…… അവൻ പുറത്തിറങ്ങിയപ്പോൾ മറ്റ് തവളകൾ ചിന്തിച്ചു – നമ്മൾ പറയുന്നത് ഒന്നും ഇവൻ കേട്ടു കാണില്ലേ?”
ഇങ്ങനെ മറ്റ് തവളകൾ ചിന്തിച്ച് നിൽക്കുമ്പോൾ പുറത്തെത്തിയ തവള പറഞ്ഞു:
ഞാൻ ബധിരനാണ്…. അതിനാൽ നിങ്ങൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല… മുഴുവൻ സമയവും നിങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഞാൻ കരുതി.
കഥയുടെ ഗുണപാഠം:
നമ്മുടെ വാക്കുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും…. നമ്മുടെ സംസാരം മറ്റുള്ളവരുടെ ജീവിതത്തെ നിരാശയിലേക്കും പരാജയത്തിലേക്കും തള്ളിവിടുന്ന രീതിയിൽ ആകരുത്….. കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്ന രീതിയിലാകട്ടെ നമ്മുടെ ഓരോ സംഭാഷണവും…..
ഇനി അത് മാത്രമല്ല, നമ്മൾ ഒരു പ്രശ്നത്തിൽപെട്ടിരിക്കുമ്പോൾ നമ്മേ നിരാശരാക്കുന്ന രീതിയിൽ സംസാരിച്ച് ഇടപഴകുന്നവരിൽ നിന്നും മാറിനിൽക്കുക… അവരുടെ വാക്കുകൾ ചെവികൊള്ളാതെ , നമുക്കുള്ളിൽ തന്നെയുള്ള ആന്തരികശക്തിയെ മുറുകെ പിടിച്ച് നമ്മുടെ പരിശ്രമങ്ങൾ തുടരുക…. നാം വിജയിക്കും…
– ഗോപകുമാർ