ഒരു പക്ഷേ നല്ലൊരു പ്രാസംഗികനാകുന്നതിനേക്കാൾ പ്രയത്നിക്കേണ്ടത് നല്ലൊരു ശ്രോതാവാകാനാണ്.. ഒരു നല്ല ശ്രോതാവിനെ നല്ല ഒരു പ്രാസംഗികനാകാൻ കഴിയൂ,.. നല്ലൊരു ശ്രോതാവുക എന്നത് ജീവിതത്തിൽ നാം പകർത്തേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ്. മറുപടി പറയാൻ വേണ്ടിയല്ല, മറിച്ച് അറിയാനും മനസ്സിലാക്കാനും വേണ്ടിയാകണം ശ്രവിക്കേണ്ടത്… ഭാരതത്തിൽ മഹത്തായ ജ്ഞാനങ്ങൾ / അറിവുകൾ പലതും കർണ്ണ പരമ്പരയായി ആണ് തലമുറകളിലേക്ക് പകർന്നിട്ടുള്ളത്…. അറിവിൻ്റെ ലോകത്തേക്ക് നമ്മേ പ്രവേശിപ്പിക്കുന്ന പ്രധാന കവാടങ്ങളാണ് നമ്മുടെ ചെവികൾ… ശ്രദ്ധയോടെയുള്ള ശ്രവണം നമ്മേ അത്യുന്നതങ്ങളിലേക്ക് നയിക്കും..
ഇംഗ്ലീഷിൽ LISTEN എന്ന് പറയും…LISTEN എന്ന വാക്കിലെ letters ഒന്ന് തിരിച്ചിട്ടാൽ SILENT ആയി…
സാധാരണ നാം നിശബ്ദമായിരിക്കുമ്പോഴും ആന്തരിക സംസാരം (inner conversation) നടക്കും… അപ്പോൾ നാം യഥാർത്ഥത്തിൽ ഒരു കാര്യം ബോധപൂർവ്വമല്ല കേൾക്കുന്നത്…
എന്നാൽ യഥാർത്ഥ ശ്രവണം ആരംഭിക്കുന്നത് ആന്തരിക സംസാരം നിലക്കുമ്പോഴാണ്….. അതായത് LISTENING ആരംഭിക്കുന്നത്
ഉള്ളിൽ SILENT ആകുമ്പോഴാണ്..