നാളേയ്ക്ക് നീട്ടിവെക്കുന്ന ഈ ശീലം എങ്ങനെ മാറ്റാം?

1) ആദ്യമായി ഈ ശീലത്തിൻ്റെ ദോഷവശങ്ങളെക്കുറിച്ച്  ബോധവാനാകുക എന്നതാണ് പ്രധാനം… ഏത് കാര്യം ചെയ്യുമ്പോഴും ഇക്കാര്യം ഒന്ന് ചിന്തിച്ചാൽ തന്നെ നാം സ്വയം അത് മാറ്റാൻ ശ്രമിക്കും

2) ഭാവിയിൽ ഗുണം ലഭിക്കുന്ന ഒരു കാര്യമാണെങ്കിൽ അതിൻ്റെ നേട്ടത്തെക്കുറിച്ച് എപ്പോഴും ചിന്തിക്കുക… ആ ചിന്തകൾ നമ്മെ കർമ്മനിരതനാക്കും… അതു വഴി നാളേക്ക് നീട്ടിവെക്കുന്ന രീതി നാം ഒഴിവാക്കും..

3) ഒരു പ്രവൃത്തി ചെയ്യാതെ നാം നീട്ടിവെക്കുന്നെങ്കിൽ ആ സമയം വേറെ എന്തെങ്കിലും എളുപ്പത്തിൽ റിസൽട്ട് കിട്ടുന്ന കാര്യങ്ങൾ ചെയ്യാനാണ് നാം ശ്രമിക്കാറുള്ളത്… അങ്ങനെ നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുക

4) പലപ്പോഴും നാം പല കാര്യങ്ങൾ നീട്ടിവെക്കുന്നത് അക്കാര്യം ചെയ്യാൻ വളരെ സമയം എടുക്കുന്നത് കൊണ്ടാണ്… അത് ഒഴിവാക്കാൻ, ചെയ്യാനുള്ള പ്രവൃത്തി ഏറെ സമയമെടുക്കുന്നതാണെങ്കിൽ അതിനെ ചെറിയ ചെറിയ ടാസ്കുകൾ ആയി തിരിക്കുക… എന്നിട്ട്  ഓരോ സമയം കുറച്ച് കുറച്ചായി ചെയ്ത് പൂർത്തിയാക്കുക.. എളുപ്പം പൂർത്തിയാക്കുന്ന കാര്യങ്ങൾ ആണെങ്കിൽ ചെയാൻ പൊതുവേ മടി നമുക്ക് കുറവാകും…

5) ആരംഭം കുറിക്കുക – പല കാര്യങ്ങളും നീട്ടിവെക്കുന്നത് ഒരു സ്റ്റാർട്ടിംഗ് ട്രബിൾ കൊണ്ടാണ്… ഒരിക്കൽ ഒരു കാര്യം ചെയ്യാൻ നാം ആരംഭിച്ചാൽ പിന്നെ അത് നീട്ടിവെക്കാനുള്ള സാധ്യത കുറവാണ്… അതിനാൽ ആദ്യം എത്ര ത്യാഗം സഹിച്ചാലും തുടക്കം കുറിക്കാൻ ശ്രമിക്കുക..

6) ചെയ്യാനുള്ള കാര്യങ്ങൾ ഒരു ചാർട്ടിലോ ബോർഡിലോ എഴുതി വെക്കുക… ഓരോ കാര്യവും ചെയ്ത് കഴിയുമ്പോൾ ടിക്ക് ചെയ്യുകയോ വെട്ടുകയോ ചെയ്യുക…. പല കാര്യങ്ങളും ചെയ്യാതെ നാം നീട്ടി വെക്കുമ്പോൾ  ക്രമേണ നാം ആ ബോർഡ് കാണുമ്പോൾ നമ്മേ ആ കാര്യം ചെയ്യാൻ നമ്മുടെ കുറ്റബോധം തന്നെ പ്രേരിപ്പിക്കും…

7 )ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കോ, വ്യക്തികൾക്കോ ഒരു public commitment കൊടുക്കുക വഴി നാം കാര്യങ്ങൾ നീട്ടിവെക്കാനുള്ള സാധ്യത കുറവാണ്… നല്ല ശീലങ്ങൾ ആരംഭിക്കുമ്പോഴെല്ലാം ഈ രീതി ഫലപ്രദമാണ്…

😎 മോട്ടിവേഷൻ വീഡിയോസ് അല്ലെങ്കിൽ ഗ്രന്ഥങ്ങൾ ചിലപ്പോൾ നിങ്ങളെ കർമ്മനിരതനാകാൻ പ്രേരിപ്പിച്ചേക്കാം..

9 ) സ്വന്തം കർമ്മരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യക്തികൾ ഉണ്ടെങ്കിൽ അവർ  നമ്മേ പ്രചോദിപ്പിച്ചേക്കാം

മുകളിൽ പറഞ്ഞ കാര്യങ്ങൾ ഏവർക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു…..

– ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top