ജീവിതത്തിൽ നല്ല, – കഴിവുണ്ടായിട്ടും പെർഫെക്ഷൻ സിൻഡ്രോം മൂലം ഒന്നും ചെയ്യാതെ എവിടെയും എത്താതെ പോയ കുറേ ആളുകളെ കണ്ടിട്ടുണ്ട്… ഇനി ഇത് എന്താണെന്ന് പറയാം… … പേടിക്കേണ്ട… പെർഫെക്ഷൻ സിൻഡ്രോം രോഗമൊന്നുമല്ല… ഒരു പ്രത്യേക തരം മനോഭാവത്തെ എളുപ്പത്തിൽ മനസ്സിലാകാൻ ഒരു പേര് നൽകി എന്ന് മാത്രം..
പെർഫെക്ഷൻ നല്ലതല്ലേ… അത് പിന്നെങ്ങനെ ഒരു പ്രോബ്ലം ആകും…? പറയാം…
ഒരുദാഹരണം :
നന്നായി പാടാൻ കഴിവുള്ള ഒരു വ്യക്തി… ഒരു പ്രോഗ്രാം വരുന്നുണ്ട്.. അതിൽ ഒരു ഗാനമാലപിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ പെർഫെക്ഷൻ സിൻഡ്രോം ഉണ്ടെങ്കിൽ പറയും :- ” അല്ല അതിപ്പോ ശരിയാവില്ല… ഞാൻ പാടിയാൽ… ഒന്നുകൂടി ശരിയാകാനുണ്ട്… ഒരു പ്രോഗ്രാമിലൊക്കെ നമ്മൾ പാടുമ്പോൾ ഒന്നുടെ പെർഫെക്ട് ആകണം… പിന്നീടൊരിക്കലാകാം “
എന്നാൽ ഇങ്ങനെ പറയുന്ന വ്യക്തികളിൽ പലരും പിന്നീട് അടുത്ത അവസരം ലഭിക്കുമ്പോഴും ഇതേ വാചകങ്ങൾ തന്നെ പറയാറാണ് പതിവ്… ചിലർ ഇങ്ങനെ പറയുന്നത് ആത്മവിശ്വാസക്കുറവും ,അലസതയും കൂടെ ഒരു കാരണമാകാം… എന്നാൽ ആത്മവിശ്വാസക്കുറവിൻ്റെ മൂലകാരണം അന്വേഷിച്ചാൽ മനസിൽ അവർ കൊണ്ടുവന്ന അനാവശ്യ താരതമ്യവും അതുമൂലം ഉണ്ടായ പെർഫെക്ഷൻ സിൻേഡ്രോമും ആകും..ഫലമോ, ഒരു കഴിവുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ ജീവിതം ജീവിച്ചു തീർക്കും…. ഇത്തരക്കാരെ ഏത് മേഖലയിലും കാണാം.. എവിടെയും പ്രകടമാകാത്ത ഒരു കഴിവ് ഉണ്ടായിട്ട് എന്ത് പ്രയോജനം ?
ഒരു പക്ഷെ ആ കഴിവ് പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഉന്നത നേട്ടങ്ങളോ ,സ്ഥാനങ്ങളിലോ എത്തേണ്ടിയിരുന്ന പലരും ആയിരിക്കാം ഈ ‘പെർഫെക്ഷൻ ‘ അന്വേഷിച്ച് എവിടെയും എത്താതെ പോകുന്നത്…
അപ്പോ പറഞ്ഞു വരുന്നത് ഒരു പെർഫെക്ഷനും വേണ്ടാ എന്നാണോ ? ഒരിക്കലുമല്ല… പെർഫെക്ഷൻ കാംക്ഷിക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്…. ഓരോ ദിനവും മെച്ചപ്പെടുത്താനാകണം നാം പരിശ്രമിക്കേണ്ടത് തന്നെ…
പക്ഷെ പ്രശ്നം അവിടെയല്ല…. ഈ പെർഫെക്ഷൻ അന്വേഷിച്ച് അന്വേഷിച്ച് ഒരിക്കലും ഒന്നും ആരംഭിക്കാത്ത രീതിയിൽ കലാശിക്കരുത്… പലരും മറ്റുള്ളവരുമായി അനാവശ്യ താരതമ്യം മനസ്സിൽ നടത്തുന്നു… ഈ താരതമ്യം നമ്മൾ ചെയ്യാൻ പോകുന്ന കാര്യത്തിൽ നാം പെർഫെക്ട് അല്ല എന്ന നിഗമനത്തിൽ നമ്മേ എത്തിച്ചേർക്കുന്നു… ഒടുവിൽ ഒന്നും ചെയ്യാതെ തടി തപ്പുന്നു…
നാം ചിന്തിക്കേണ്ട ഒരു വസ്തുത ഉണ്ട്… ഏത് കാര്യത്തിനും ഏറ്റവും പെർഫെക്ടായ ഒരു രീതി എന്ന് എന്തെങ്കിലും നമുക്ക് ഉറപ്പിച്ച് പറയാൻ പറ്റുമോ ?
ഇല്ല എന്നാണ് വസ്തുത… ഓരോരുത്തരുടെയും സങ്കൽപ്പത്തിലെ പെർഫെക്ഷൻ വ്യത്യസ്തമായിരിക്കാം… കൂടാതെ ഒരേ വ്യക്തിയുടെ തന്നെ പല സമയങ്ങളിലുള്ള പെർഫെക്ഷൻ എന്ന സങ്കൽപ്പം മാറിക്കൊണ്ടിരിക്കാം… കൂടാതെ ഇനിയിപ്പോ ഒരു കാര്യം ചെയ്യുന്നതിൽ ഏറ്റവും പെർഫെക്ടായി നാം കാണുന്ന മറ്റൊരാളുണ്ടെങ്കിൽ അയാൾ പോലും അയാളുടെ ലെവലിൽ നിന്നും പെർഫെക്ഷനുവേണ്ടി പരിശ്രമിക്കുകയായിരിക്കും.,,
ചുരുക്കം പെർഫെക്ഷൻ എന്ന് പറഞ്ഞാൽ അറ്റമില്ലാത്ത ഒരു യാത്രയാണ്…. നിങ്ങൾക്ക് എന്തെങ്കിലും കഴിവ് ഉണ്ടെങ്കിൽ , ആ കഴിവ് പ്രകടമാക്കാൻ ഒരവസരം കിട്ടുമ്പോൾ / പ്രകടമാക്കാൻ നിങ്ങൾ തയ്യാറെടുക്കുമ്പോൾ
ഈ പെർഫെക്ഷനെ തേടിയുള്ള യാത്രയുടെ അറ്റം തേടി തേടി പോയി ഒടുവിൽ എവിടെയും എത്താതെ പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകരുത്….എന്തും മെച്ചപ്പെടുത്താനുള്ള ചിന്ത നല്ലത് തന്നെ… എന്നാൽ തുടക്കം കുറിക്കുന്നത് വൈകിക്കരുത്…. ഒരു ഏകദേശ പെർഫെക്ഷൻ നമ്മുടെ മനസ്സിന് തോന്നുമ്പോൾ ആരംഭിക്കുക.. എന്നിട്ട് നിത്യേന മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക…. “തുടങ്ങുമ്പോൾ എല്ലാം പെർഫെക്ടാകേണ്ടേ…? അല്ലാതെ തട്ടിക്കൂട്ടി എങ്ങനാ തുടങ്ങുക ” – ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ അത് തന്നെ തെറ്റാണ്…
കാരണം ഇപ്പോളത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് പെർഫെക്ടായി തോന്നിയ ഒരു കാര്യം പോലും നാളെ നമുക്ക് ഏറെ പെർഫെക്ഷൻ ഇനിയും കൊണ്ടുവരേണ്ട ഒന്നാണെന്ന് തോന്നിയേക്കാം..
ഉദാഹരണത്തിന് ഞാൻ ആദ്യമായി ചെയ്ത യൂട്യൂബ് വീഡിയോയും , ആദ്യമായി എഴുതിയ ലേഖനവും , എല്ലാം ഇപ്പോൾ നോക്കുമ്പോൾ ധാരാളം ഇംപ്രൂവ് ചെയ്യാനുണ്ട് എന്ന് എനിക്കിന്ന് തോന്നുണ്ട്…, എന്നാൽ അപ്പോഴത്തെ സാഹചര്യത്തിൽ എനിക്കത് ഏകദേശം പെർഫെക്ട് ആയി തോന്നിയത് കൊണ്ടാണ് അന്ന് തുടക്കം കുറിക്കാൻ കഴിഞ്ഞത്…… അതിനാലാണ് അതിന് ശേഷമുള്ള ഇത്രയും അനുഭവങ്ങൾ കിട്ടിയത്… വീണ്ടും അക്കാര്യങ്ങൾ ചെയ്ത് മെല്ലെ മെല്ലെ മെച്ചപ്പെടുത്തി മുന്നോട്ട് പോകാൻ എനിക്ക് സാധിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു…
4 കാര്യങ്ങൾ ഓർക്കുന്നത് നന്ന്
– Perfection is a never ending journey…Craving and chasing perfection is good but it should not be done at the cost of delaying your start
– Continuous improvement is better than delayed perfection..
-Always start expressing whatever talents you have by utilising the opportunities life throws at you, else later you will be too late to realise that you missed living your life ! You will regret later for not igniting your fire within
– Always stick on to the 1% rule which says that , start whatever you wish to do then keep on improving 1% daily in it.. Gradually you will be champions in your field.
ഇത് വായിക്കുന്ന ഓരോരുത്തർക്കും വേണ്ടി ഓരോ മേഖലയും കാത്തിരിക്കുന്നുണ്ടാകാം…. അതിനാൽ അധികം വൈകിക്കാതെ തന്നെ നിങ്ങളുടെ കഴിവുകൾ ഇഷ്ട മേഖലയിൽ പ്രകടമാക്കിത്തുടങ്ങാൻ ഏവർക്കും സാധിക്കട്ടെ…… നമുക്ക് അഭിമാനപൂർവ്വം പറയാം … ” ഞാൻ പെർഫെക്ടല്ല, പക്ഷെ ഞാൻ പെർഫെക്ഷനിലേക്കുള്ള ഒരു പാതയിലാണ് “
– ഗോപകുമാർ