പലപ്പോഴും ജീവിതത്തിൽ നാം പ്രതിസന്ധികൾ നേരിട്ട കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചാൽ , കാലക്രമേണ നാം നേരിട്ട പ്രതിസന്ധി കുറഞ്ഞു വന്നതാണെന്ന് നാം ധരിക്കും…. എന്നാൽ എപ്പോഴും അങ്ങനെയാകണമെന്നില്ല…. ആ പ്രതിസന്ധി മാറാതെ നിൽക്കുന്നുണ്ടാകാം…. എന്നാൽ ആ പ്രശ്നത്തെ ഉൾക്കൊള്ളാനും അതിജീവിക്കാനും സാധിക്കുന്ന രീതിയിൽ നമ്മൾ മാനസികമായി ഉയർന്നിരിക്കും….. നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നാം നേരിടുന്ന ഓരോ പ്രതിസന്ധിയും നമ്മേ കരുത്തരാക്കുന്നുണ്ട്…..