മനുഷ്യജീവിതത്തിൽ ഏറ്റവും സുന്ദരമായ ഒരു അനുഭവം ധ്യാനം ആണ്…, ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള താക്കോൽ എന്ന് വേണമെങ്കിൽ ധ്യാനത്തെക്കുറിച്ച് പറയാം.,,, ഒരിക്കൽ ഒരു സന്യാസിശ്രേഷ്ഠനോട് അദ്ദേഹത്തിൻ്റെ ശിഷ്യൻ ചോദിച്ചു… “ഗുരോ, അങ്ങ് പ്രഭാതത്തിൽ അൽപ്പനേരം ധ്യാനത്തിൽ ഇരിക്കുന്നത് കാണാം…. തുടർന്ന് അങ്ങ് അങ്ങയുടെ കർമ്മമേഖലയിൽ അതീവ ഉൽസാഹത്തോടെ പ്രവർത്തിക്കുന്നത് കാണാം…. ഒരു നിമിഷം പോലും പാഴാക്കാതെ വളരെ ആവേശത്തോടെ ഓരോ പ്രവർത്തിയിലും പങ്കെടുക്കുന്നു… പ്രഭാതത്തിൽ ചെയ്യുന്ന അൽപ നേരത്തെ ആ ധ്യാനം കൊണ്ടാണോ അങ്ങേക്ക് ഇങ്ങനെ ഊർജജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നത്…
ഗുരു പറഞ്ഞു
വാസ്തവത്തിൽ നേരെ തിരിച്ചാണ്….. ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിയും വളരെ ശ്രദ്ധയോടെ ചെയ്യും…. ഒരു കാര്യം ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും, ആസ്വദിച്ച് ചെയ്യും…. അങ്ങനെ ചെയ്യുന്ന ഓരോ പ്രവർത്തനവും ഞാൻ പ്രഭാതത്തിൽ ചെയ്യുന്ന ഈശ്വരവിചാരത്തിനുള്ള എൻ്റെ തയാറെടുപ്പുകളാണ്…..
ഒരു ദിവസം 23 മണിക്കൂർ ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ കാണുന്നത് ബാക്കി ഒരു മണിക്കൂർ ഈശ്വരവിചാരം ചെയ്യുന്നതിനുള്ള തയാറെടുപ്പ് ആയിട്ടാണ്….
മറ്റ് കാര്യങ്ങളെല്ലാം അശ്രദ്ധയോടെയും തിരക്കിട്ടും ചെയ്ത് , പിന്നീട് പെട്ടെന്ന് ധ്യാനനിരതനായി ഇരിക്കുമ്പോൾ അൽപനേരം പോലും മനസ്സിനെ പിടിച്ചു കെട്ടാനാകില്ല… അതിനാൽ യഥാർത്ഥ ധ്യാനം അനുഭവവേദ്യമാകാൻ മനസിനെ നാം പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.. അത് ദൈനം ദിന കർമ്മങ്ങളിലൂടെ തന്നെ ആകണം….
ക്രമേണ, നാം ചെയ്യുന്ന ഓരോ പ്രവർത്തനവും ഒരു ധ്യാനം തന്നെ ആക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും…