ആഗസ്റ്റ് 3 ന് ഒരു പ്രത്യേകതയുണ്ട് … ഏറെ വർഷങ്ങൾക്കു മുൻപേ ആദ്യമായി ഒരു പൊതു വേദിയിൽ ഞാൻ സംസാരിച്ച ദിനം….. സംസാരിക്കുന്നത് പൊതുവേ ഇഷ്ടമായിരുന്നെങ്കിലും 2011 ൽ ബി.ടെക് കഴിഞ്ഞ് കോളേജിൽ നിന്ന് ഇറങ്ങുന്നവരെ പൊതുവേദികളിൽ ഒന്നും മുന്നിൽ വന്ന് നിന്ന് സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.. സ്കൂൾ – കോളേജ് കാലഘട്ടത്തിൽ പോലും ആർട്സ് പ്രോഗ്രാമിനൊന്നും individual stage items ൽ ഒന്നും അധികം പങ്കെടുത്തിട്ടില്ല…എന്നാൽ നല്ലൊരു ശ്രോതാവാകാൻ പഠിച്ചു…
യഥാർത്ഥത്തിൽ അറിവാകുന്ന കണ്ണട ധരിച്ചാണ് നാം ഓരോരുത്തരും ലോകത്തെ നോക്കിക്കാണുന്നത്..
എങ്ങനെ ജീവിക്കണം എന്ന് വിദ്യാഭ്യാസ കാലഘട്ടത്തിൽ ലഭിക്കും… എന്നാൽ എന്തിന് ജീവിക്കണം എന്ന് നാം തന്നെ സ്വപ്രയത്നത്താൽ അറിയണം…. ഉപജീവനത്തിനായി ഇന്നത്തെ വിദ്യാഭ്യാസത്തെ ആശ്രയിക്കാം… എന്നാൽ ജീവനം എന്താണെന്ന് അറിയാൻ സ്വപ്രയത്നം കൂടിയേ തീരൂ… ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ നമ്മുടെ ജീവിത വീക്ഷണത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കും….
ആത്മവിശ്വാസം നമ്മുടെ ആന്തരികമായ ശക്തിയെ തിരിച്ചറിയുന്നതാണ്…
ഇടക്കെവിടെയോ വെച്ച് ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഒരു പേഴ്സണൽ ഡയറിയിൽ കുറിച്ചുവെക്കുന്ന സ്വഭാവം ആരംഭിച്ചു. ഇപ്പോൾ ലോക്ക്ഡൗൺ സമയത്ത് നമ്മേക്കുറിച്ച് സ്വയം ചിന്തിക്കാനും വിശലകലനം ചെയ്യാനും ഒരു പാട് സമയം ലഭിച്ചപ്പോൾ 2011 ന് ശേഷം ഇത് വരെ ആകെ സംസാരിച്ച വേദികളുടെ ( ചെറുതും വലുതുമായ വേദികൾ ) എണ്ണം കൂട്ടി നോക്കിയപ്പോൾ കിട്ടിയത് *437 വേദികൾ* …..
ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്… തിരിഞ്ഞ് നോക്കുന്നോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഇത് പ്രചോദനമേകുന്നുണ്ട്….
ഈ യാത്രയിൽ പ്രചോദനമേകിയ എല്ലാ ഗുരു ജനങ്ങൾക്കും , മാതാപിതാക്കൻമാർക്കും, പ്രിയ പത്നിക്കും, ഒപ്പം നിന്ന് സുഹൃത്തുക്കൾക്കും, എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും തീർത്താൽ തീരാത്ത കടപ്പാട് …