വിജയരഹസ്യം

ഒരിക്കൽ ഒരു യുവാവ് ജ്ഞാനിയായ ഒരു ഗുരുവിനോട്  ചോദിച്ചു: “നാം ഒരു കാര്യം ചെയ്യുമ്പോൾ അതിൽ വിജയിക്കാൻ പ്രധാനമായും എന്താണ് ശ്രദ്ധിക്കേണ്ടത്? “

ഗുരു ക്ഷമയോടെ ആ ചോദ്യം കേട്ടു.. ..എന്നാൽ മറുപടിയൊന്നും നൽകിയില്ല. പകരം പിറ്റേന്ന് രാവിലെ നദിക്കരയിൽ  വന്ന് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു…. പിറ്റേന്ന് രാവിലെ നദിക്കരയിൽ എത്തിയ യുവാവിനോട് ഗുരു തന്നോടൊപ്പം നദിയിലെ വെള്ളത്തിൽ നടക്കാൻ ആവശ്യപ്പെട്ടു….യുവാവ് ഒപ്പം നടന്നു… വെള്ളം കുറവായതിനാൽ അവർക്ക് എളുപ്പത്തിൽ നടക്കാൻ സാധിച്ചു…. നടന്ന് നടന്ന്  അവർ നദിയുടെ ആഴമേറിയ ഭാഗത്തെത്തി…  യുവാവിന്റെ ആശ്ചര്യത്തിന് ഗുരു  അയാളെ  വെള്ളത്തിലേക്ക് തള്ളി…. മുങ്ങിക്കൊണ്ടിരുന്ന യുവാവ് വെള്ളത്തിൽ നിന്ന് കരകയറാൻ ശ്രമിച്ചു…. എന്നാൽ ആദ്യമൊന്നും സാധിച്ചില്ല…

ഉടനെ ഗുരു തൻ്റെ കൈകൾ  നൽകി സഹായിച്ചു…..താൻ മുങ്ങുകയാണെന്ന തിരിച്ചറിവിൽ അയാൾ

ഉടനെ സർവ്വ ശക്തിയുമെടുത്ത് ഗുരുവിൻ്റെ കൈകൾ പിടിച്ച്  കരകയറി…

ഗുരു  ചോദിച്ചു :-  “നിങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് എന്തായിരുന്നു?”

“വായു” എന്ന് യുവാവ് മറുപടി നൽകി.

ഗുരു പറഞ്ഞു, “അതാണ് വിജയത്തിന്റെ രഹസ്യം. നിങ്ങൾ തീവ്രമായി അത് ആഗ്രഹിച്ചപ്പോൾ മറ്റ് അവശതകളെല്ലാം മറന്ന് നിങ്ങൾ അതിന് വേണ്ട പരിശ്രമങ്ങൾ  ചെയ്തു….ഇപ്പോൾ പ്രാണവായു ലഭിക്കാൻ നിങ്ങൾ എത്രത്തോളം ആഗ്രഹിച്ചു ഇത് പോലെ തന്നെ ഒരു കാര്യം ചെയ്യുമ്പോൾ അത് വിജയിക്കണമെന്ന് തീവ്രമായി നിങ്ങൾ ആഗ്രഹിക്കുക…. സ്വാഭാവികമായി ആ തീവ്രമായ ആഗ്രഹം നിങ്ങളെ കർത്തവ്യനിരതനാക്കും.. ഇതല്ലാതെ വിജയത്തിന് മറ്റൊരു രഹസ്യവുമില്ല. ”

കത്തുന്ന ആഗ്രഹമാണ് എല്ലാ നേട്ടങ്ങളുടെയും ആരംഭം. ഒരു ചെറിയ തീക്ക് കൂടുതൽ ചൂട് നൽകാൻ കഴിയാത്തതുപോലെ, ദുർബലമായ ആഗ്രഹത്തിന് മികച്ച ഫലങ്ങൾ നൽകാൻ കഴിയില്ല….

– ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top