” ഇടക്ക് നിങ്ങളൊക്കെ വന്ന് കുറച്ച് നേരം ഇങ്ങനെ സംസാരിക്കുമ്പോ ഒരു സന്തോഷാ ” .. പ്രായത്തിൻ്റെ അവശതകൾക്കിടയിലും ഒരു ചെറുപുഞ്ചിരിയോടെ ഗംഗാധരേട്ടൻ ഇത് പറഞ്ഞപ്പോൾ ആ വാക്കുകൾ മനസ്സിൽ തട്ടി…
ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലെ സെക്യൂരിട്ടി ജീവനക്കാരനാണ് ഗംഗാധരേട്ടൻ…പ്രായം 70 കഴിഞ്ഞ് കാണും…. ജിവിത പ്രാരാബ്ദങ്ങൾ ഒരുപാട് ഉണ്ട്… ഒരു കണക്കിന് നോക്കിയാൽ സെക്യൂരിട്ടി ഡ്യൂട്ടിയിലെ ഏറ്റവും വിഷമകരമായ ഒരു കാര്യം ആരോടും സംസാരിക്കാനില്ലാത്തതാണ്…. ഇന്ന് ഒരു പക്ഷെ ഒരു സ്മാർട്ട് ഫോണും ഇൻ്റർനെറ്റും ഉണ്ടെങ്കിൽ കുശാൽ എന്ന് വേണമെങ്കിൽ പറയാം…. എന്നാൽ ഇതൊന്നുമില്ലാത്ത , ഇതിനേക്കുറിച്ചൊന്നുമറിയാത്ത ഒരു തലമുറയുടെ കാര്യമോ ? ഇനി തലമുറ ഏതു തന്നെയാലും നേരിട്ട് നാം കണ്ട് ഒന്ന് ചിരിച്ച് ഹൃദയം തുറന്ന് സംസാരിക്കുമ്പോഴുള്ള സുഖം ഒന്ന് വേറേ തന്നെയാണ്…. നമ്മുടെ ‘തിരക്കിട്ട ‘ ജീവിതയാത്രയിൽ ഇതുപോലെ നാം കണ്ടുമുട്ടുന്ന പല വ്യക്തികളും ഉണ്ടാകും…
അതിൽ ചിലരുടെയൊക്കെ ജീവിതത്തിൽ നമ്മുടെ ഒരു ചിരിക്കോ , കുശലം ചോദിക്കലിനോ ഒക്കെ വലിയ മൂല്യമുണ്ടാകും…
– ഗോപകുമാർ