സ്വയം അറിയുക പ്രധാനം

ഒരു പുതിയ സ്മാർട്ട് ഫോൺ വാങ്ങുന്നതിന് മുൻപ്  ഇന്ന് ഒരു വ്യക്തി എടുക്കുന്ന തയ്യാറെടുപ്പുകൾ

– നമ്മുടെ ബഡ്ജറ്റ് തീരുമാനിക്കുക

– നമുക്ക് പ്രധാനമായും വേണ്ടുന്ന specifications or features തീരുമാനിക്കുക

– ആ റേഞ്ചിൽ വില വരുന്ന നമുക്ക് വേണ്ട  features ഉള്ള സ്മാർട്ട് ഫോണുകളെപ്പറ്റി ഇൻ്റർനെറ്റിൽ പരമാവധി തിരയുക

– യൂട്യൂബിൽ ഉള്ള unboxing വീഡിയോസ് നോക്കി മനസ്സിലാക്കുക…

– Techie friends ൻ്റെ അഭിപ്രായങ്ങൾ ചോദിക്കുക..

–  ഒരുപാട് സ്മാർട്ട് ഫോണുകളിലൂടെ തിരഞ്ഞ് പോയ ശേഷം അവസാനം നാം നമ്മുടെ താൽപര്യങ്ങൾ മികച്ച രണ്ട് ഫോണുകളിൽ എത്തിക്കും

– അതിൽ നിന്ന് അവസാനം ഒരെണ്ണം നാം തിരഞ്ഞെടുത്ത് ഉപയോഗിക്കും….

എല്ലാം കൂടെ ഒരു തീരുമാനത്തിലെത്താൻ ശരാശരി ഒരാഴ്ച സമയമെടുക്കാം…. ചിലർക്ക് അതിലും കൂടുതൽ സമയമെടുക്കും….

ടെക്നോളജികളിൽ അടിക്കടി മാറ്റങ്ങൾ ഉണ്ടാകുന്ന  ഇന്നത്തെ കാലത്ത് ഒരു സ്മാർട്ട് ഫോൺ ഒരു വ്യക്തി ശരാശരി 3 വർഷം ഉപയോഗിച്ചേക്കാം… ( ചിലർ അതിന് മുൻപ് തന്നെ upgrade ചെയ്യും ).. പരമാവധി 3 വർഷം മാത്രം നമ്മുടെ ജീവിതത്തിൽ വരുന്ന ഒരു സ്മാർട്ട് ഫോൺ വാങ്ങുന്ന തീരുമാനമെടുക്കാൻ നാം  ഒരാഴ്ചയോളം പരിശ്രമിക്കും…..

ഇനി നമ്മുടെ കരിയർ തീരുമാനങ്ങളിലേക്ക് വരാം…..

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏകദേശം 35 മുതൽ 40 വർഷം വരെ ഒരാൾ ചിലവിടുന്നത് ജോലി സ്ഥലത്താണ്… അപ്പോൾ ആ തീരുമാനങ്ങൾ എടുക്കാൻ നാം എത്ര സമയമെടുക്കണം ? ചിന്തിച്ച് നോക്കൂ ഇന്നെത്രയോ വിദ്യാർത്ഥികൾക്ക് കൃത്യമായി കരിയർ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ല… ഇതിന് പ്രധാന കാരണം നാം പത്താം ക്ലാസ്സ് / പ്ലസ് ടു റിസൾട്ട് വന്ന ശേഷമാണ്  ഇതേപ്പറ്റി ചിന്തിക്കുന്നത്… അതുമല്ലെങ്കിൽ മറ്റൊരു വലിയ വിഭാഗം വിദ്യാർത്ഥികൾ parents -ൻ്റെയോ social pressure ൻ്റെയോ ഭാഗമായി കൂടുതൽ ചിന്തിക്കാതെ ഒരു കരിയർ തീരുമാനത്തിൽ എത്തുന്നു… തൽഫലമായി ഒരു ജോലി കിട്ടിയേക്കാം… പക്ഷെ അതിൽ എത്ര പേർക്ക് ജീവിതം ആസ്വദിക്കാൻ സാധിക്കുന്നുണ്ട്? തിരഞ്ഞെടുത്ത പാത ശരിയല്ലാതെ നിരവധി പേർ ഇടക്ക് വെച്ച് കരിയറിൽ ഒരു യൂ ടേൺ എടുക്കുന്നുണ്ട്…Life will be a beautiful experience when you are at your best..This can be possible if you find your passion and follow your passion..for that you will have to spend some time to know yourselves…don’t be in a hurry..but start your sincere efforts…

സ്വയം അറിയുക എന്നതാണ് പ്രധാനം… അത് സമയമെടുക്കുന്ന പ്രക്രിയയാണ്…. ഒരു പക്ഷെ വർഷങ്ങളോളം… അതിനാൽ സ്വയം അറിയുന്ന ഈ യാത്ര  ചെറുപ്പകാലത്ത് തന്നെ ആരംഭിക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top