ഒരു അക്വേറിയത്തിൽ ഒരു സ്രാവിനെ വളർത്താൻ ശ്രമിച്ചാൽ അത് പരമാവധി വെറും 8 ഇഞ്ച് വരെ മാത്രമേ വളരാൻ സാധ്യതയുള്ളൂ… എന്നാൽ സമുദ്രത്തിൽ അത് 18 അടി വരെ വളരാം… നമ്മുടെ പുരോഗതിയുടെ കാര്യവും ഇത് പോലെ തന്നെ.. പരിതസ്ഥിതികൾക്ക് നമ്മുടെ വളർച്ചയിൽ വലിയ പങ്ക് ഉണ്ട് ..ദൈനം ദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങൾക്ക് പുറകേ നടന്ന് സമയം കളഞ്ഞാൽ നാം അക്വേറിയത്തിൽ വളരുന്ന സ്രാവിനെപ്പോലെയാകും…. മറിച്ച് അറിവിൻ്റെ , സാധ്യതകളുടെ ഒരു വൻ സമുദ്രം നമുക്ക് മുൻപിലുണ്ട്… നമ്മുടെ പുരോഗതിക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ നമ്മുടെ വീട്ടിലെ പരിതസ്ഥിതികളെ നമുക്ക് മാറ്റിയെടുക്കാവുന്നതേ ഉള്ളൂ… – ചിന്താഗതികളിലെ മാറ്റം പ്രധാനമാണ് .കഴിഞ്ഞ കാര്യങ്ങൾ ചിന്തിച്ച് സമയം പാഴാക്കരുത്… അത് നമ്മേ തന്നെ ഒരു കൂട്ടിൽ ഇടുന്നതിന് തുല്യമാണ്… കംഫർട്ട് സോണുകൾ സ്വയം നിർമ്മിച്ച തടവറകളാണ്.. അവയ്ക്ക് പുറത്ത് കടക്കാൻ ശ്രമിച്ചാൽ നാം വളർച്ചയുടെ പാതയിൽ തന്നെ… ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കി കാണുന്നവരെ സുഹൃത്തുക്കളാക്കൂ.. മഹാത്മാക്കളുടെ ജീവചരിത്രം വായിക്കൂ… അതിൽ ആവേശം കൊള്ളൂ…..ഭാവിയിലേക്കായി നല്ല സ്വപ്നങ്ങൾ പടുത്തുയർത്തൂ…. ആ സ്വപ്നങ്ങളിലേക്കെത്താൻ ചെറിയ ചെറിയ പ്ലാനുകൾ തയ്യാറാക്കൂ… അവ നടപ്പിലാക്കൂ…. ക്രമേണ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്നതായി നിങ്ങൾക്ക് കാണാം… നമുക്ക് ചുറ്റും പുരോഗതിക്ക് അനുയോജ്യമായ ഒരന്തരീക്ഷം തീർക്കാം….