ചിന്തകളുടെ ഒഴുക്ക് ഒരു വ്യക്തിയിൽ സർഗ്ഗാത്മകത വളർത്തുന്നതിൽ പ്രധാനമാണ്… ദീർഘനേരം സ്മാർട്ട് ഫോണിലെ സ്ക്രീനിലോ , ടി.വി.യിലോ ഒക്കെ നോക്കി ഇരിക്കുമ്പോൾ അത് നമ്മുടെ ചിന്തകളുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാണ്……. സർഗ്ഗാത്മകത ജീവിതത്തിൽ വളർത്താൻ നാം പ്രകൃതിയോടൊപ്പം കൂടുതൽ സമയം ചെലവിടേണ്ടിയിരിക്കുന്നു…
നഗരങ്ങളിൽ പല കുടുംബങ്ങളിലും ഇന്ന് നിത്യേന ഒരു “Gadget free time” ഉണ്ട് എന്ന് കേട്ടു… എല്ലാ Gadget കളും മാറ്റി വെച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന സമയം…Techfasting എന്ന പദവും ഇന്ന് വിദേശ രാജ്യങ്ങളിൽ സാധാരണമാകുന്നു….
Techfasting ൽ എല്ലാ തിരക്കുകളിൽ നിന്നും മാറി കുടുംബാംഗങ്ങൾ ഒന്നിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ സമയം ചെലവിടുന്നു… ഇത് ശാരീരിക- മാനസിക ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു…
ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായും സ്മാർട്ട് ഫോണുകളെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണ് എന്നത് സത്യമാണ്.. ഇപ്പോൾ ഈ സന്ദേശം എല്ലാവരിലും എത്തിക്കാൻ പോലും സ്മാർട്ട് ഫോൺ ആവശ്യമാണ്..എന്നാലും നിത്യേന രാവിലെയും വൈകീട്ടും അൽപ്പസമയം ചുറ്റുമുള്ള പ്രകൃതിയേ അറിഞ്ഞ് കൊണ്ട് ഒരു നടത്തം പോലും ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരും….