ആളുകൾ ബെസ്റ്റ് സെല്ലറുകൾ പ്രസിദ്ധീകരിക്കുന്നത് കാണുമ്പോൾ ഇന്ന് ഒരു ചെറിയ ലേഖനം എഴുതുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് നമ്മൾ കരുതും…
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ലോക റെക്കോർഡുകൾ കാണുമ്പോൾ ഇന്ന് വെറും 10 മിനിറ്റ് വ്യായാമം ചെയ്യുന്നതിന് വലിയ പ്രാധാന്യം നമുക്ക് തോന്നില്ല….
എന്നാൽ അടുത്ത 10 മിനിറ്റ് വിജയിക്കുക എന്നതിനും അതിൻ്റേതായ പ്രാധാന്യമുണ്ട്… നാം ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ച ഒരു ചെറിയ കാര്യമാണെങ്കിലും അത് കൃത്യമായി നടപ്പിലാക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ആത്മവിശ്വാസം വർധിക്കുന്നുണ്ട്….
കൊച്ചു കൊച്ചു വിജയങ്ങൾക്കും തുല്യ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവ് നമ്മേ വലിയ വിജയങ്ങളിലേക്ക് നയിക്കും…..