ലോകത്തിലെ ഏറ്റവം വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻ്റെ ഒളിമ്പിക്സിലെ വെറും 10 സെക്കൻ്റ് നേരത്തെ ഒരു മാസ്മരിക പ്രകടനത്തിനായി 10 വർഷത്തെ പ്രയത്നം ഉണ്ടെന്ന് വായിച്ചു…. ഈ പ്രയത്നം ശാരീരികമായ പരിശീലനങ്ങൾക്കു മാത്രമല്ല, ആന്തരികമായി മനസ്സിൻ്റെ മുന്നൊരുക്കങ്ങൾക്കും വേണ്ടിയായിരുന്നു എന്നദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നു….
ജീവിതത്തിൽ ഏതൊരു വ്യക്തി നേടിയ വിജയത്തിനും ആന്തരികമായി അയാൾ പോരാടി വിജയിച്ച ഒരു പാട് കൊച്ചു വിജയങ്ങളുടെ ചരിത്രം പറയാനുണ്ടാകും… വലിയ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ കാണുമ്പോൾ പലപ്പോഴും അതിന് പുറകിലുള്ള ഇത്തരം കൊച്ചു വിജയങ്ങളെപ്പറ്റി നാം ചിന്തിക്കാറില്ല… നാം കാണുന്ന ബാഹ്യമായ ഓരോ വിജയങ്ങളും , ആന്തരികമായ കൊച്ചു വിജയങ്ങളുടെ പരിണിത ഫലമാണ്….
അതേ , ഒന്നാമതായി അലസത എന്ന കൊച്ചു വില്ലനോടു ഏറ്റുമുട്ടി നേടിയ കൊച്ചുവിജയങ്ങൾ..
ഇഷ്ടപ്പെട്ട പല കാര്യങ്ങളും വേണ്ടെന്ന് വെക്കുമ്പോൾ ഉണ്ടാകുന്ന വിഷമത്തെ അതിജീവിച്ച് നേടിയ വിജയങ്ങൾ …
ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളിൽ നിന്നും വേറിട്ട് ഒരു പ്രത്യേക കാര്യത്തിൽ മാത്രം ശ്രദ്ധയൂന്നി നേടിയ വിജയങ്ങൾ
പരിശ്രമിച്ച് മുന്നേറുമ്പോൾ അപ്രതീക്ഷിതമായി വന്ന പ്രതിസന്ധികളിൽ ഉലയാതെ, മനസ്സ് പതറാതെ സധൈര്യം മുന്നോട്ട് പോയപ്പോൾ നേടിയ വിജയങ്ങൾ…
പരാജയങ്ങളെ വിജയക്കുതിപ്പിനായുള്ള ഇന്ധനങ്ങളാക്കി മാറ്റി നേടിയ വിജയങ്ങൾ
അങ്ങനെ ഒരുപാട് കൊച്ചു കൊച്ചു വിജയങ്ങൾ ….
– ഗോപകുമാർ