ചിലർക്ക് നന്നായി ആസ്വദിച്ച് ഒരു പാട്ട് പാടുമ്പോൾ സന്തോഷം ,ചിലർക്ക് എഴുതുമ്പോൾ ,ചിലർക്ക് അഭിനയിക്കുമ്പോൾ ,ചിലർക്ക് സംസാരിക്കുമ്പോൾ , ചിലർക്ക് ഫുട്ബോൾ കളിക്കുമ്പോൾ, ചിലർക്ക് ഭക്ഷണം പാചകം ചെയ്യുമ്പോൾ …. അങ്ങനെ ലിസ്റ്റ് നീളുന്നു…..എങ്ങനെ നാം ഓരോരുത്തരുടെയും ആഗ്രഹങ്ങളും, താൽപര്യങ്ങളും വ്യത്യസ്തമായി ?
നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കരിയർ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല, ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ തന്നെ എല്ലാവരിലും ഈ വ്യത്യസ്ഥത നിറഞ്ഞ് നിൽക്കുന്നു
സൃഷ്ടി തന്നെ വൈവിധ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിയിൽ എത് വസ്തു എടുത്താലും വ്യത്യസ്തമാണ്…
മനുഷ്യനും ആ പ്രകൃതിയുടെ ഒരു ഭാഗമാണ്. അതിനാൽ ഓരോ മനുഷ്യരും വ്യത്യസ്തരാണ്…
ജീവിതത്തിൻ്റെ അർത്ഥതലങ്ങൾ അന്വേഷിച്ചറിയാൻ സമയമില്ലാതെ തിരക്കിട്ട് ഓടുന്നവരെ ഒരു പക്ഷെ ഈ ഉത്തരം തൃപ്തിപ്പെടുത്തിയേക്കും…
എന്നാൽ അതിനപ്പുറം ചിന്തിക്കാൻ താൽപര്യപ്പെടുന്നവർക്ക് വേണ്ടിയാണീ ലേഖനത്തിൻ്റെ ബാക്കിയുള്ള ഭാഗങ്ങൾ…
ആദ്യം ജെനിറ്റിക്സിൻ്റെ വഴിയേ നമുക്കൊന്ന് ചിന്തിക്കാം…
മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങളെ പാരമ്പര്യ സ്വഭാവവിശേഷങ്ങൾ എന്ന് വിളിക്കുന്നു…കോശങ്ങളുടെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ഒരു രാസവസ്തുവാണ് ഡിയോക്സി റൈബോ ന്യൂക്ലിയിക് ആസിഡ് (DNA).. ജീവജാലങ്ങളുടെ വികാസത്തിനും പ്രവർത്തനത്തിനുമുള്ള നിർദ്ദേശങ്ങൾ DNA വഹിക്കുന്നു.സെല്ലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു..
ഈ നിർദ്ദേശങ്ങളെ ഡിഎൻഎയുടെ ഒരു സ്ട്രാൻഡിനൊപ്പം സെഗ്മെന്റുകളായി തിരിച്ചിരിക്കുന്നു, അവയെ ജീനുകൾ എന്ന് വിളിക്കുന്നു.ഒരു പ്രോട്ടീന്റെ ഉൽപാദനത്തെ സൂചിപ്പിക്കുന്നതും നിറം അല്ലെങ്കിൽ വ്യക്തിത്വ പെരുമാറ്റങ്ങൾ പോലുള്ള പാരമ്പര്യ സ്വഭാവ സവിശേഷതകളെ നിയന്ത്രിക്കുന്നതുമായ ഒരു ഡിഎൻഎ സീക്വൻസാണ് ജീനുകൾ.
ഓരോ കോശത്തിന്റെയും ന്യൂക്ലിയസിൽ, ക്രോമോസോമുകൾ എന്ന് വിളിക്കുന്ന ത്രെഡ് പോലുള്ള ഘടനകളിലാണ് DNA പാക്കേജുചെയ്തിരിക്കുന്നത്.മിക്ക മനുഷ്യകോശങ്ങളിലും 23 ജോഡി ക്രോമസോമുകൾ അടങ്ങിയിരിക്കുന്നു. ഒരു കൂട്ടം ക്രോമസോമുകൾ അമ്മയിൽ നിന്നാണ് വരുന്നത്, മറ്റൊന്ന് അച്ഛനിൽ നിന്നാണ്.
ആൺകുട്ടികൾക്ക് ഒരു എക്സ്, ഒരു Y ക്രോമസോമും പെൺകുട്ടികൾക്ക് രണ്ട് X ക്രോമസോമുകളുമുണ്ട്…X ക്രോമസോമിൽ Y ക്രോമസോമിനേക്കാൾ കൂടുതൽ ജീനുകൾ അടങ്ങിയിരിക്കുന്നു, അതിനാൽ ആൺകുട്ടികളേക്കാൾ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ജനിതകഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള ഇരട്ടി അവസരം പെൺകുട്ടികൾക്ക് ലഭിച്ചേക്കാം എന്ന് പറയുന്നു….എന്നാൽ ഒന്നന്വേഷിച്ചാൽ പലർക്കും അച്ഛനമ്മമാരിൽ നിന്ന് വ്യത്യസ്തമായ താൽപര്യങ്ങളും , കഴിവുകളും ഉണ്ട്… പല ഗുണങ്ങളും തലമുറകളായി കൈമാറി കിട്ടുന്നതാകാം…. ചില തലമുറകളിൽ dormant ആയിക്കിടക്കുന്ന ചില ജീനുകൾ പിന്നീട് ആക്ടീവ് ആയേക്കാം…എന്നാൽ നിങ്ങൾക്ക് ഉണ്ടെന്ന് നിങ്ങൾ കരുതുന്ന കഴിവുകൾ നിങ്ങളുടെ മാതാപിതാക്കൾക്കും ഉണ്ടാകാൻ സാധ്യത കൂടുതലാണ്… അവ വികസിപ്പിക്കാനുള്ള അവസരം അവർക്ക് ലഭിച്ചില്ലായിരിക്കാം… ഓരോ കുട്ടിയും വളരുമ്പോൾ അച്ഛനമ്മമാർ പരിപോഷിപ്പിക്കുന്ന ശീലങ്ങൾക്കനുസരിച്ച് കുട്ടിയുടെ താൽപര്യങ്ങൾ വളരുന്നു…. ഇത് ഒരു പരിധി വരെ ശരിയാണെന്ന് തോന്നുന്നു…
എല്ലാത്തരം ജീവിതങ്ങളെയും പ്രവർത്തിക്കാനും വളരാനും പുനരുൽപ്പാദിപ്പിക്കാനും അനുവദിക്കുന്ന ജനിതക വിവരങ്ങൾ DNA യിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, 4 ബില്ല്യൺ വർഷത്തെ ചരിത്രത്തിൽ DNA എത്ര കാലം ഈ പ്രവർത്തനം നിർവഹിച്ചുവെന്ന് വ്യക്തമല്ല, കാരണം ജീവൻ്റെ ആദ്യകാല രൂപങ്ങൾ RNA (യെ അവരുടെ ജനിതക വസ്തുവായി ഉപയോഗിച്ചിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു… അറിയപ്പെടുന്ന എല്ലാ ജീവജാലങ്ങൾക്കും അത്യന്താപേക്ഷിതമായ ഒരു പ്രധാന ജൈവകണികകളിൽ ഒന്നായ RNA (ribonucleic acid) പ്രോട്ടീൻ സിന്തസിസുമായി ബന്ധപ്പെട്ട ട്രാൻസ്ക്രിപ്ഷൻ, ഡീകോഡിംഗ്, റെഗുലേഷൻ, ജീനുകളുടെ ആവിഷ്കാരം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ജീവശാസ്ത്രപരമായ റോളുകൾ നിർവഹിക്കുന്നു.
എന്നാൽ ശാസ്ത്രത്തിലെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന് ഭൂമിയിലെ ആദ്യകാലങ്ങളിൽ എങ്ങനെ ജീവൻ ഉരുത്തിരിഞ്ഞു എന്നതാണ്. ഒരു സിദ്ധാന്തം പറയുന്നത്
RNA ഏകദേശം 4 ബില്ല്യൺ വർഷങ്ങൾക്ക് മുമ്പ് ഉടലെടുത്ത ആദ്യത്തെ ജനിതക തന്മാത്രയായിരുന്നു, എന്നാൽ ഒരു പ്രാകൃത രൂപത്തിൽ…. പിന്നീട് RNA, DNA തന്മാത്രകളായി പരിണമിച്ചു എന്നാണ്…
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം. എങ്ങനെ തീരുമാനങ്ങൾ എടുക്കാം. എങ്ങനെ പണം കൈകാര്യം ചെയ്യാം, സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഭക്ഷണത്തിന്റെ രുചി, നേട്ടങ്ങൾ / വിജയം / പരാജയം മുതലായവയുടെ കാഴ്ചപ്പാട്. , കുടുംബം, ബന്ധുക്കൾ, ചങ്ങാതിമാർ. സ്നേഹിക്കുക, സാമൂഹിക ജീവിതവും ആശയവിനിമയവും തുടങ്ങി മാതാപിതാക്കൾ സ്വാധീനിക്കുന്ന മേഖലകൾ വളരെ വലുതാണ്….
അടുത്ത സുഹൃത്തുക്കളും, കുട്ടിയുമായി സമയം ചെലവഴിക്കുന്ന ആളുകളും അവരുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്നു…വലിയതോതിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നത് മതവും രാഷ്ട്രീയവുമാണ്.
നമ്മുടെ വ്യക്തിത്വത്തിന്റെ വലിയൊരു ഭാഗമാണ് പിയർ ഗ്രൂപ്പുകൾ. യഥാർത്ഥത്തിൽ ജീവിതത്തിലുടനീളം നാം ഒരേ വ്യക്തിയല്ല…വാസ്തവത്തിൽ, നാം ഓരോ സെക്കൻഡിലും മാറുന്നുണ്ട്… കഴിഞ്ഞ സെക്കൻഡിൽ ഉള്ള ഞാനല്ല ഇപ്പോൾ ഈ നിമിഷം…ജീവിതത്തിൽ നാം മുന്നോട്ട് പോകുന്തോറും, നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ മാതാപിതാക്കൾ / വളർന്ന് വന്ന സാഹചര്യക്കൾ നമ്മേ സ്വാധീനിച്ചുവെന്ന് നാം മനസ്സിലാക്കും.
സ്വതസിദ്ധമായി ലഭിച്ച സ്വഭാവവിശേഷങ്ങൾ ജീനുകളിലൂടെയും ,
സ്വായത്തമാക്കിയ സ്വഭാവവിശേഷങ്ങൾ വളർന്നു വരുന്ന പരിതസ്ഥിതിയും, സാഹചര്യങ്ങളും മൂലമാണ് എന്നും ലളിതമായി പറയാം…
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ആഴത്തിലറിയാൻ നാം വേറിട്ട വഴികളിലൂടെയും ചിന്തിക്കേണ്ടിയിരിക്കുന്നു…
ശാസ്ത്രം അവസാനിക്കുന്നിടത്ത് ആദ്ധ്യാത്മികത ആരംഭിക്കുന്നു എന്നാണല്ലോ…ഈ അന്വേഷണം ഒടുവിൽ പതിവുപോലെ എത്തിച്ചേർന്നത് ഭാരതീയ വേദശാസ്ത്രങ്ങളിലാണ്…. ഭഗവദ് ഗീതയിലാണ്…. അത് ഈ ലേഖനത്തിൻ്റെ രണ്ടാം ഭാഗത്തിൽ വിശദമായി പറയാം
എന്തായാലും ഈ വ്യത്യസ്തതകളാണ് ലോകത്തെ കൂടുതൽ സുന്ദരമാക്കുന്നത്… നമുക്ക് ഉൾക്കൊള്ളാം , ആഘോഷമാക്കാം ഈ വ്യത്യസ്തതകൾ
– ഗോപകുമാർ പട്ടാമ്പി