മഴയ്ക്ക് നമ്മുടെ ഉള്ളിലുള്ള വിചാര വികാരങ്ങളെ തീവ്രമാക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്…. എൻ്റെ അനുഭവത്തിൽ സന്തോഷത്തോടെ ഒരാൾ മഴയെ നോക്കുമ്പോൾ, സന്തോഷം ഇരട്ടിക്കും , ദുഖിതൻ ആണെങ്കിൽ ദു:ഖം ഇരട്ടിക്കും…. മഴ ഓരോ പ്രായങ്ങളിൽ ആസ്വദിക്കുമ്പോൾ , ഓരോ സ്ഥലങ്ങളിൽ വെച്ച് ആസ്വദിക്കുമ്പോൾ , ഓരോ തരത്തിലാണ് മനസ്സിനെ സ്വാധീനിക്കുന്നത്…. ജീവിത സാഹചര്യങ്ങളും, വാസസ്ഥലവും, പ്രായവും എല്ലാം മാറിയാലും മഴക്കാലത്തെ മഴയുടെ ഭംഗി ഇപ്പോഴും അവാച്യം തന്നെ…..!കയ്യിൽ ചൂട് ചായയും പിടിച്ച് ,ഓർമ്മകൾ അയവിറക്കിക്കൊണ്ട്, കൂട്ടിന് നല്ല ഗാനങ്ങളുമായി രാത്രി മഴ ആസ്വദിക്കുന്ന സന്ദർഭങ്ങൾ എക്കാലത്തും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളാണ്……!