ജീവിതത്തിൽ മിക്കവരും എപ്പോഴെങ്കിലും കാർഡ്സ് കളിച്ചിട്ടുണ്ടാകും…. കളി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്ന എല്ലാവർക്കും കളിക്കാനുള്ള കാർഡുകൾ കൊടുക്കും.. ഒന്ന് കശ്ക്കിയ (shuffle) ശേഷം ആണ് എല്ലാവർക്കും കാർഡുകൾ നൽകുക…. അതിന് ശേഷം കളി ആരംഭിക്കുമ്പോൾ എല്ലാവർക്കും വ്യത്യസ്ഥ കോമ്പിനേഷനിലുള്ള കാർഡുകൾ ആകും ലഭിക്കുക….. ചിലർക്ക് കിട്ടിയ കൈയിൽ ഒരു പക്ഷെ പോയൻ്റ് കൂടിയ കാർഡ് ഉണ്ടാകാം… ചിലർക്ക് പോയൻ്റ് കുറഞ്ഞതും…. എന്നാൽ കിട്ടിയ കൈ മോശമാണെന്ന് പറഞ്ഞ് പൊതുവേ ആരും കളിയിൽ നിന്ന് പിൻമാറാറില്ല… കാരണം, കിട്ടിയ കാർഡുകൾ വെച്ച് കളിച്ച് വിജയിക്കാനറിയണം…. അതാണ് കളിയുടെ നിയമം…
നമ്മുടെ ജീവിതവും ഇതു പോലെയാണ്….. ജീവിതമാകുന്ന കളിയിൽ എല്ലാവർക്കും കിട്ടുന്ന കാർഡുകൾ ഒരു പോലെ ആകില്ല…. വ്യത്യസ്ഥമായ സാഹചര്യങ്ങൾ….. വ്യത്യസ്ഥമായ സ്വഭാവങ്ങൾ…. അങ്ങനെ എല്ലാം തികച്ചും വ്യത്യസ്തം…..എന്നാൽ നമുക്ക് കിട്ടിയ കാർഡുകൾ മോശമാണെന്ന് പറഞ്ഞും, മറ്റുള്ളവരുമായി അനാവശ്യ താരതമ്യം ചെയ്തും നാം സമയം പാഴാക്കിയാൽ , ജീവിതമാകുന്ന കളിയിൽ നാം പരാജയപ്പെട്ടേക്കാം…..
കാരണം ഇവിടെയും നിയമം ഒന്നു തന്നെ :-” കിട്ടിയ കാർഡുകൾ വെച്ച് കളിച്ചു വിജയിക്കാനറിയണം “
നമുക്ക് ഏവർക്കും , ജീവിതമാകുന്ന കളിയിൽ, ലഭിച്ച കാർഡുകളെ ശരിയായി വിനിയോഗിക്കാം…. വിജയത്തിലേക്ക് മുന്നേറാം….
– ഗോപകുമാർ