എപ്പോഴും സന്തോഷവാനായിരിക്കാൻ

ഈ ലേഖനത്തിൻ്റെ ടൈറ്റിൽ വായിച്ചപ്പോൾ തന്നെ പലരും ചിന്തിക്കാൻ സാധ്യതയുള്ള ഒരു കാര്യം – “ഇതെല്ലാം സാധ്യമാണോ ? എങ്ങനെയാണ് ഒരാൾ എപ്പോഴും സന്തോഷവാനായിരിക്കുന്നത് “

അസാധ്യമെന്ന് നമുക്ക് പറയാൻ കഴിയില്ല… കാരണം അങ്ങനെ ജീവിക്കുന്നവർ ഭൂമിയിലുണ്ട്… ഈയിടെ  കൃഷിയിൽ വൻ നേട്ടം കൈവരിച്ച ടിബറ്റിലെ ഒരു ചെറുപ്പക്കാരൻ്റെ അഭിമുഖം കണ്ടു… അദ്ദേഹത്തിൻ്റെ വാക്കുകൾ ഏറെ സ്വാധീനിച്ചു…

കർമ്മരംഗത്ത് സദാ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹത്തോട്  എന്താണ് വിജയരഹസ്യം എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് :- വളരെ ചെറുപ്പത്തിൽ തന്നെ ഗുരുക്കൻമാർ പറഞ്ഞ് തന്ന ഒരു കാര്യം മനസ്സിൽ ഉറച്ചു..

“നമ്മുടെ ശരീരം ഏറ്റവും നന്നായി പ്രവർത്തിക്കുക നമ്മുടെ മനസ്സ് സന്തോഷത്തിലാകുമ്പോൾ ആണ്… ഏത് ഒരു കാര്യവും  ആസ്വദിച്ച്  സന്തോഷത്തോടെ ചെയ്യുമ്പോൾ അത് ഏറ്റവും മികച്ച ഒരനുഭവം ആകും….ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം…. നാം ജനിച്ച് വീണ സാഹചര്യം നാം തിരഞ്ഞെടുത്തതല്ല….. ജീവിതത്തിൽ ദുരനുഭവങ്ങൾ ഉണ്ടായേക്കാം….. വിഷമഘട്ടങ്ങൾ വന്നേക്കാം….

എന്നാൽ ഓരോ വിഷമഘട്ടം നേരിട്ടു കഴിയുമ്പോളും നമുക്ക് മുമ്പിൽ രണ്ടു വഴികൾ ഉണ്ടാകും

1) സംഭവിച്ചതിനെക്കുറിച്ച്  പിന്നെയും പിന്നെയും ഓർത്ത് കരഞ്ഞ് കൂടുതൽ തളരുക

2) ഇക്കാര്യങ്ങൾക്ക് ഒന്നും എൻ്റെ മനസ്സിനെ തളർത്താൻ കഴിയില്ല എന്ന് ചിന്തിച്ച്  കൂടുതൽ കരുത്താർജിച്ച് പൂർവ്വാധികം ധൈര്യത്തോടെ മുന്നോട്ട് പോകുക

നമ്മുടെ ജീവിതം നാം

കെട്ടിപ്പടുക്കുന്നതാണ്… ഇത്തരം സന്ദർഭങ്ങളിലാണ് ജീവിതഗതി നിർണ്ണയിക്കപ്പെടുന്നത്…. ഒരു പക്ഷെ ബാഹ്യമായി ജീവിതയാത്രയിൽ വരുന്ന  പല സാഹചര്യങ്ങളെയും നമുക്ക് നിയന്ത്രിക്കാൻ സാധിച്ചെന്ന് വരില്ല… എന്നാൽ ബാഹ്യമായ എന്തും നമ്മേ തളർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്….

അതു ശരിയായി ഞാൻ വിനിയോഗിച്ചു…

അതു തന്നെയാണ് എൻ്റെ  വിജയരഹസ്യം “

Success happens to you not because you desire it,  but because you earn it…

Success & failure is not dependent upon the volume of money flowing into your life

Success and failure doesn’t depend on the recognition you are finding in the world

You are successful in life if you know how to walk with joy through the hell

Our body and mind works at the best when we are happy.

*Success is not the key to happiness , but happiness is the key to success*

– ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top