ജീവിതപ്രതിസന്ധികളിൽ ഇക്കാര്യം ശീലിക്കാം

ഒരു കർഷകൻ  തൻ്റെ കൃഷിയിടത്തിൽ പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തൻ്റെ വാച്ച് നഷ്ടമായി എന്ന് തിരിച്ചറിഞ്ഞത്… അത് അയാൾക്ക് വെറുമൊരു വാച്ച് ആയിരുന്നില്ല, മറിച്ച് തൻ്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് നൽകിയ ഒരു സമ്മാനമായിരുന്നു… അത്രക്കും അമൂല്യമായി അയാൾ കരുതിയ ആ വാച്ച് എങ്ങനെയെങ്കിലും തിരികെ ലഭിക്കാനായി  അയാൾ വളരെ തിരക്കിട്ട് , ഓടിനടന്ന്  എല്ലായിടവും തിരഞ്ഞു… പക്ഷെ വാച്ച് കിട്ടിയില്ല….  അയാൾ കനത്ത ദു:ഖത്തിലായി… ഒടുവിൽ അയാൾ തളർന്ന് കൃഷിയിടത്തിനരികെയുള്ള ഒരു മരച്ചുവട്ടിൽ ഇരുന്നു… കുറച്ചു നേരം   അച്ഛനെ കുറിച്ച് ചിന്തിച്ച് കൊണ്ട് അവിടെ തന്നെ ഇരുന്നു… മനസ്സ് ഒന്ന് ശാന്തമായപ്പോൾ, ആ നിശബ്ദതക്കിടയിൽ വാച്ചിൻ്റെ സെക്കൻ്റ് സൂചിയുടെ ശബ്ദം അയാൾ ശ്രവിച്ചു… ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി നടന്നപ്പോൾ അയാൾക്ക് തൻ്റെ പ്രിയപ്പെട്ട ആ വാച്ച് ലഭിച്ചു…

ജീവിതത്തിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളെക്കുറിച്ചും,  പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം  ചിന്തിച്ച് ചിന്തിച്ച് തളർന്ന് പോയ സന്ദർഭങ്ങൾ നമുക്കേവർക്കും ഉണ്ടായേക്കാം…. എന്നാൽ ചിന്തകളുടെ അതിപ്രസരത്താൽ  അശാന്തമായ ഒരു മനസ്സിൽ നിന്ന്  നമുടെ പ്രശ്നങ്ങൾക്കുള്ള കൃത്യമായ ഒരു  പരിഹാരം  ലഭിക്കണമെന്നില്ല… എന്നാൽ കുറച്ചു നേരം ശാന്തമായി , നിശബ്ദതയിൽ ഇരിക്കുമ്പോൾ നമുക്കുള്ളിൽ നിന്ന് തന്നെ നാം തേടുന്ന ഉത്തരങ്ങൾ  നമുക്ക് ലഭിക്കും… അതാകട്ടെ ഏതൊരാളിൽ നിന്ന് ലഭിക്കുന്നതിനേക്കാളും   മികച്ച ഉത്തരമായിരിക്കും….

നിശബ്ദതയുടെ ശക്തി അപാരമാണ്…. നിത്യേന അൽപസമയം നിശബ്ദതയിൽ ഇരിക്കാൻ സാധിക്കുന്നവർ ഭാഗ്യവാൻമാർ തന്നെ..

Whenever you have a set back in life, sit back and listen to your inner voice…Silence is not empty, it’s full of answers

     – ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top