ജിറാഫ് കുഞ്ഞുങ്ങൾ നൽകുന്ന പാഠം

ജിറാഫ് വളരെ ഉയരം കൂടിയ ഒരു ജീവിയാണ്…ഒരു ജിറാഫ് അതിൻ്റെ കുഞ്ഞിന് ജൻമം നൽകുമ്പോൾ ,കുഞ്ഞ് വളരെ ഉയരത്തിൽ നിന്നാണ് താഴേക്ക് ജനിച്ചു വീഴുന്നത്… ഈ ഉയരത്തിൽ  നിന്ന് വീണ ഉടനെ കുഞ്ഞിനെ അതിൻ്റെ അമ്മ ജിറാഫ് കാൽ കൊണ്ട് ദൂരേക്ക് തട്ടി മാറ്റും…. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ പകച്ച് നിൽക്കുന്ന കുഞ്ഞ് ജിറാഫ് ഒന്ന് മെല്ലെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും അതിൻ്റെ അമ്മ വീണ്ടും വന്ന് കുഞ്ഞിനെ ദൂരത്തേക്ക് വീണ്ടും തട്ടും…. കുഞ്ഞ് ജിറാഫ് മെല്ലേ എഴുന്നേറ്റ് നിന്നാൽ വീണ്ടും അടുത്ത തട്ട് വരുകയായി… ഇത് കുറച്ച് ആവർത്തിക്കുമ്പോഴേക്കും താൻ വെറുതേ എഴുന്നേൽക്കാൻ ശ്രമിച്ചാലോ, നിന്നാലോ മാത്രം പോരാ സർവ്വശക്തിയും  എടുത്ത് ഓടണം എന്ന തിരിച്ചറിവ് കുഞ്ഞ് ജിറാഫിന് ഉണ്ടാകും… അത് ഉടനെ ഓടാൻ തുടങ്ങും…. ഓടുന്ന കുഞ്ഞിനെ കാണുമ്പോൾ സന്തോഷത്തോടെ  അമ്മ ജിറാഫ് അടുത്ത് ചെന്ന് വാൽസല്യപൂർവ്വം സ്നേഹിക്കും….

കാട്ടിലെ മറ്റ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ , ജനിച്ച ഉടനെ തന്നെ, തൻ്റെ കുഞ്ഞ് വേഗത്തിൽ എഴുന്നേൽക്കാനും  ഓടാനും എല്ലാമുള്ള കഴിവുകൾ സ്വായത്തമാക്കേണ്ടതുണ്ട്…. അതിനായാണ് ഈ കടുപ്പമേറിയ പരിശീലനം….

കുഞ്ഞ് ജിറാഫുകളിൽ നിന്ന് നമുക്കും പഠിക്കാം.. ജീവിത പ്രതിസന്ധികൾ നമ്മേ തട്ടുമ്പോൾ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേക്കണം എന്ന ഈ പാഠം

– ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top