ജിവിതത്തെ ഒരു ടെലിവിഷനോട് ഉപമിച്ചാൽ, ടി.വി. റിമോട്ടിലെ ബട്ടണുകളാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ…. റിമോട്ടിലെ ബട്ടണുകൾ ഉപയോഗിച്ച് ടി.വി യുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാവുന്ന പോലെ നമ്മുടെ ഭാഗത്ത് നിന്ന് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഉപയോഗിച്ച് ജീവിതത്തെ നമുക്ക് ഒരു പരിധി വരെ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാം…. നമ്മുടെ പരിശ്രമങ്ങൾ, നമ്മുടെ പെരുമാറ്റം, ആരെയാണ് നാം മാതൃകയാക്കേണ്ടത്, നമ്മുടെ മനസ്സിൻ്റെ ആന്തരിക സംസാരം, സാഹചര്യങ്ങളോടും സന്ദർഭങ്ങളോടും എങ്ങനെ പ്രതികരിക്കണം, എന്ത് കാണണം, കേൾക്കണം, കഴിക്കണം , ആരുമായി കൂട്ടുകൂടണം….. ഇങ്ങനെ അനവധി ബട്ടണുകൾ നമുക്ക് കൈയ്യിലുണ്ട്….
എന്നാൽ ഇന്ന് നാം മിക്കപ്പോഴും നമ്മുടെ കൺട്രോളിൽ ഇല്ലാത്ത ബട്ടണുകളെ ചൊല്ലിയാണ് അനാവശ്യമായി ആശങ്കപ്പെടുന്നത്….. മറ്റുള്ളവർ പറയുന്നത്, വിചാരിക്കുന്നത് ,അവരുടെ പെരുമാറ്റങ്ങൾ, സാഹചര്യങ്ങൾ ഇങ്ങനെ നമ്മുടെ കൈയ്യിലല്ലാത്ത കാര്യങ്ങളുടെ ലിസ്റ്റും നീണ്ട് പോകുന്നത്….
നമുക്ക് നമ്മുടെ കൈയ്യിലുള്ള ബട്ടണുകളെ ശരിക്ക് ഉപയോഗിക്കാൻ ശ്രമിക്കാം…. ഇല്ലാത്ത ബട്ടണുകളെ കുറിച്ച് ചിന്തിച്ച് സമയം പാഴാക്കാതിരിക്കാം…
– ഗോപകുമാർ