Author name: Gopakumar P

ജീവിതപ്രതിസന്ധികളിൽ ഇക്കാര്യം ശീലിക്കാം

ഒരു കർഷകൻ  തൻ്റെ കൃഷിയിടത്തിൽ പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തൻ്റെ വാച്ച് നഷ്ടമായി എന്ന് തിരിച്ചറിഞ്ഞത്… അത് അയാൾക്ക് വെറുമൊരു വാച്ച് ആയിരുന്നില്ല, മറിച്ച് തൻ്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് നൽകിയ ഒരു സമ്മാനമായിരുന്നു… അത്രക്കും അമൂല്യമായി അയാൾ കരുതിയ ആ വാച്ച് എങ്ങനെയെങ്കിലും തിരികെ ലഭിക്കാനായി  അയാൾ വളരെ തിരക്കിട്ട് , ഓടിനടന്ന്  എല്ലായിടവും തിരഞ്ഞു… പക്ഷെ വാച്ച് കിട്ടിയില്ല….  അയാൾ കനത്ത ദു:ഖത്തിലായി… ഒടുവിൽ അയാൾ തളർന്ന് കൃഷിയിടത്തിനരികെയുള്ള ഒരു മരച്ചുവട്ടിൽ ഇരുന്നു… കുറച്ചു […]

ജീവിതപ്രതിസന്ധികളിൽ ഇക്കാര്യം ശീലിക്കാം Read More »

മനസ്സ് എന്ന ടാങ്ക്

5 പൈപ്പുകളിലൂടെ വെള്ളം വന്ന് നിറയുന്ന ഒരു വാട്ടർ ടാങ്ക് ഉണ്ടെന്ന് കരുതുക… ഈ ടാങ്കിലെ ജലം ശുദ്ധം ആകണമെങ്കിൽ 5 പൈപ്പിലൂടെയും വരുന്നത്  ശുദ്ധജലം ആയിരിക്കണം… ഏതെങ്കിലും ഒരു പൈപ്പിലൂടെ മലിന ജലം വന്നാലും മുഴുവൻ ടാങ്കിലെ ജലവും മലിനമാകും… നമ്മുടെ മനസ്സ് ഈ വാട്ടർ ടാങ്ക് പോലെയാണ്…. 5 പൈപ്പുകൾ നമ്മുടെ 5 ഇന്ദ്രിയങ്ങളാകുന്ന കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവ…. ഈ പഞ്ചേന്ദ്രിയങ്ങളാകുന്ന പൈപ്പുകളിലൂടെ നാം ആഹരിച്ചെടുക്കുന്നവയെല്ലാം നല്ലതാകട്ടെ…. മനസ്സാകുന്ന ടാങ്കിൽ

മനസ്സ് എന്ന ടാങ്ക് Read More »

ഏത് കോഴ്‌സിനാണ് ഏറ്റവും സ്കോപ്പ് ?

സർ , നിലവിൽ ഏറ്റവും കൂടുതൽ സ്കോപ്പ് ഉള്ള കോഴ്സ് ഏതാണ് ? ഒരുപക്ഷെ  കരിയർ മെൻ്റർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഞാൻ കേട്ട ഒരു ചോദ്യം ഇതാണ് Hotel Management career scope  | Scope of Psychology in India | What is the scope of Engineering | Is there any scope in Fashion Designing മുകളിൽ കൊടുത്ത ചില വാക്കുകൾ  കരിയറുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഏറ്റവും

ഏത് കോഴ്‌സിനാണ് ഏറ്റവും സ്കോപ്പ് ? Read More »

നമ്മെ ഉയർത്തുന്നവരുടെ വാക്കുകൾ കേൾക്കുക

ഒരു കൂട്ടം തവളകൾ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ, അവയിൽ രണ്ടെണ്ണം ആഴത്തിലുള്ള ഒരു കുഴിയിൽ വീണു. കുഴിക്ക് ചുറ്റും മറ്റ് തവളകൾ നിരന്ന് നിന്നു.. കുഴിയിലെ തവളകളെ  കണ്ടപ്പോൾ, അവർ  പറഞ്ഞു.. ” ഇത്ര വലിയ കുഴിയിൽ നിന്ന് ഇനി നിങ്ങൾ രക്ഷപ്പെടുക അസാധ്യമാണ്…വെറുതെ ചാടാൻ ശ്രമിച്ച് സമയം കളയണ്ട.. “ ഇത് കേട്ടിട്ടും കുഴിയിലെ രണ്ട് തവളകൾ മറ്റുള്ളവർ പറയുന്നത് അവഗണിക്കാൻ തീരുമാനിച്ചു, അവർ കുഴിയിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചു….അവരുടെ ശ്രമങ്ങൾക്കിടയിലും, കുഴിക്ക് മുകളിലുള്ള തവളകളുടെ

നമ്മെ ഉയർത്തുന്നവരുടെ വാക്കുകൾ കേൾക്കുക Read More »

പ്രതിസന്ധികൾ നമ്മെ കരുത്തരാക്കുന്നു

പലപ്പോഴും ജീവിതത്തിൽ നാം പ്രതിസന്ധികൾ നേരിട്ട കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചാൽ  , കാലക്രമേണ നാം നേരിട്ട പ്രതിസന്ധി കുറഞ്ഞു വന്നതാണെന്ന് നാം ധരിക്കും…. എന്നാൽ എപ്പോഴും അങ്ങനെയാകണമെന്നില്ല…. ആ പ്രതിസന്ധി മാറാതെ നിൽക്കുന്നുണ്ടാകാം…. എന്നാൽ ആ പ്രശ്നത്തെ ഉൾക്കൊള്ളാനും അതിജീവിക്കാനും സാധിക്കുന്ന രീതിയിൽ നമ്മൾ മാനസികമായി ഉയർന്നിരിക്കും….. നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നാം നേരിടുന്ന ഓരോ പ്രതിസന്ധിയും നമ്മേ കരുത്തരാക്കുന്നുണ്ട്….. #everyproblemmakesyoustrong

പ്രതിസന്ധികൾ നമ്മെ കരുത്തരാക്കുന്നു Read More »

മാനസികാരോഗ്യവും, രോഗപ്രതിരോധശേഷിയും

കൊറോണ പോലുള്ള മഹാവ്യാധികൾ പടരുന്ന ഈ വേളയിൽ നമ്മുടെ ജീവിത ശൈലിക്ക് വലിയ പ്രാധാന്യം ഉണ്ട്… ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നു സ്ഥൂലശരീരത്തിന് ഒരു രോഗം ബാധിക്കുമ്പോൾ ആദ്യം നമ്മുടെ സൂക്ഷ്മ ശരീരത്തെയാണ് ബാധിക്കുന്നത്… ഒന്നുകൂടി പറഞ്ഞാൽ ശരീരത്തെ ബാധിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ മനസ്സ് ആ രോഗം വരുന്നതിനുള്ള  സാഹചര്യം ഒരുക്കുന്നുണ്ട്…. ശാരീരിക, വൈകാരിക ,മാനസിക മേഖലകളിലും  ആരോഗ്യമുള്ള ഒരു വ്യക്തിയേ മാത്രമേ പൂർണ്ണ ആരോഗ്യവാൻ  എന്ന് പറയാൻ സാധിക്കൂ… ഇതിൽ വൈകാരിക – മാനസിക മേഖലയിലെ

മാനസികാരോഗ്യവും, രോഗപ്രതിരോധശേഷിയും Read More »

സ്നേഹിക്കുന്നവരോടൊപ്പം

യുദ്ധം നടക്കുന്ന വേളയിൽ തൻ്റെ സുഹൃത്തായ പട്ടാളക്കാരൻ ദൂരെ വെടിയേറ്റ് വീണ് കിടക്കുന്നത് അയാൾ കണ്ടു… യുദ്ധം മുറുകി നിൽക്കുന്ന വേളയിൽ  അടുത്ത് പോയി തൻ്റെ സുഹൃത്തിനെ രക്ഷിക്കണം എന്ന ആഗ്രഹത്തോടെ ഓടിപ്പോയി തൻ്റെ സൈനിക മേധാവിയോടെ അനുവാദം ചോദിച്ചു….. മേധാവി അനുവാദം നൽകി തിടുക്കത്തിൽ പറഞ്ഞു – “നീ പൊയ്കൊളളുക… പക്ഷെ വളരെ ദൂരെ ആണ് അവൻ വീണ് കിടക്കുന്നത്….ഈ  വെടിയുണ്ടകൾക്കിടയിലൂടെ  അവിടെ ഓടിപ്പോയി നീ  എത്തുമ്പോഴേക്കും അവൻ അന്ത്യശ്വാസം വലിക്കും… മാത്രമല്ല , നിൻ്റെ

സ്നേഹിക്കുന്നവരോടൊപ്പം Read More »

കൊച്ചു കുട്ടികളിൽ നിന്നും പഠിക്കേണ്ടത്

എപ്പോഴും വർത്തമാനകാലത്തിൽ ജീവിക്കുക… ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുറച്ചെങ്കിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ അത് ജീവിതത്തിൽ വളരെയധികം ഗുണം ചെയ്യും – വിഷമങ്ങൾ മനസ്സിൽ വെക്കാതിരിക്കുക – ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ സാധിക്കുക – സാന്നിദ്ധ്യം കൊണ്ട് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കാൻ സാധിക്കുക – എത്ര വീഴ്ച പറ്റിയാലും ആവേശത്തോടെ ഉയർത്തെഴുന്നേൽക്കാനുള്ള ആത്മവിശ്വാസം വളർത്തുക – ഏത് കാര്യവും അറിയാനുള്ള ആകാംക്ഷ വളർത്തുക… – ടെൻഷനില്ലാതെ ജീവിക്കുക – ഗോപകുമാർ

കൊച്ചു കുട്ടികളിൽ നിന്നും പഠിക്കേണ്ടത് Read More »

എപ്പോഴും സന്തോഷവാനായിരിക്കാൻ

ഈ ലേഖനത്തിൻ്റെ ടൈറ്റിൽ വായിച്ചപ്പോൾ തന്നെ പലരും ചിന്തിക്കാൻ സാധ്യതയുള്ള ഒരു കാര്യം – “ഇതെല്ലാം സാധ്യമാണോ ? എങ്ങനെയാണ് ഒരാൾ എപ്പോഴും സന്തോഷവാനായിരിക്കുന്നത് “ അസാധ്യമെന്ന് നമുക്ക് പറയാൻ കഴിയില്ല… കാരണം അങ്ങനെ ജീവിക്കുന്നവർ ഭൂമിയിലുണ്ട്… ഈയിടെ  കൃഷിയിൽ വൻ നേട്ടം കൈവരിച്ച ടിബറ്റിലെ ഒരു ചെറുപ്പക്കാരൻ്റെ അഭിമുഖം കണ്ടു… അദ്ദേഹത്തിൻ്റെ വാക്കുകൾ ഏറെ സ്വാധീനിച്ചു… കർമ്മരംഗത്ത് സദാ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹത്തോട്  എന്താണ് വിജയരഹസ്യം എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് :- വളരെ ചെറുപ്പത്തിൽ തന്നെ

എപ്പോഴും സന്തോഷവാനായിരിക്കാൻ Read More »

പ്രശ്നങ്ങൾ മാത്രം ചിന്തിച്ച് ഇരിക്കല്ലേ

“ജീവിത പ്രശ്നങ്ങൾ ഓരോന്നായി എന്നും അലട്ടിക്കൊണ്ടിരിക്കുന്നു…. ഓരോ പ്രശ്നങ്ങൾ കഴിയുംതോറും പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നതുപോലെ തോന്നുന്നു…. എന്താണ് ഒരു പോംവഴി ?” മുൻപിലിരിക്കുന്ന വ്യക്തിയുടെ ഈ ചോദ്യം കേട്ട് ഗുരുനാഥൻ ഒന്നു പുഞ്ചിരിച്ചു… ശേഷം സമീപമിരുന്ന ഗ്ലാസ്സിൽ കുറച്ച് വെള്ളം നിറച്ചു… ആ ഗ്ലാസ്സ് കൈയ്യിലെടുത്ത് ഉയർത്തി…. എന്നിട്ട് പറഞ്ഞു…. “വെളളം നിറച്ച ഈ ഗ്ലാസ്സ് എനിക്ക് ഇപ്പോൾ വളരെ എളുപ്പത്തിൽ പൊക്കാം…. ഇതിൻ്റെ ഭാരം ഇപ്പോൾ ഒരു പ്രശ്നമല്ല…. എന്നാൽ ഇത് ഞാൻ പത്ത് മിനിറ്റിൽ

പ്രശ്നങ്ങൾ മാത്രം ചിന്തിച്ച് ഇരിക്കല്ലേ Read More »

Scroll to Top