Uncategorized

അദൃശ്യമായ ചങ്ങലകൾ

അദൃശ്യമായ ചങ്ങലകൾ (4 min read) ഒരാൾ ഒരു സർക്കസ് കൂടാരത്തിന് സമീപത്ത് കൂടെ നടന്നു പോകുകയായിരുന്നു….അവിടെ ചില  ആനകൾ നിൽക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു….. കരയിലെ ഏറ്റവും വലിയ ജിവിയെ കണ്ടാൽ ആരും ഒന്ന് നിന്ന് നോക്കുമല്ലോ….അയാളും അവിടെ നിന്ന് ആനകളെ വീക്ഷിച്ചു… മൂന്ന് വലിയ ആനകളെ നിയന്ത്രിക്കാൻ വെറും ഒരു പാപ്പാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…. മാത്രമല്ല,  ഓരോ ആനയുടെയും മുൻകാലിൽ  കെട്ടിയ വെറും ഒരു ചെറിയ കയർ  മാത്രമേ അവിടെയുള്ളൂ എന്നയാൾ ശ്രദ്ധിച്ചു… ചങ്ങലകളില്ല…. […]

അദൃശ്യമായ ചങ്ങലകൾ Read More »

ലോകം ഒരു വലിയ കണ്ണാടി

ഒരിക്കൽ ഒരു നായ കണ്ണാടികൾ നിറഞ്ഞ ഒരു  മ്യൂസിയത്തിലേക്ക് ഓടിക്കയറി… ആ  മ്യൂസിയം വളരെ സവിശേഷമായിരുന്നു, മതിലുകൾ, സീലിംഗ്, വാതിലുകൾ, ജനലുകൾ  തുടങ്ങി എല്ലാം കണ്ണാടി കൊണ്ടാണ് നിർമ്മിച്ചിരുന്നത്…. കണ്ണാടികളിൽ സ്വന്തം പ്രതിഫലനങ്ങൾ കണ്ട് നായ ഹാളിന്റെ നടുവിൽ അത്ഭുതത്തോടെ മരവിച്ചു നിന്നു…. എല്ലാ ഭാഗത്തുനിന്നും, മുകളിൽ നിന്നും, താഴെ നിന്നും നായ്ക്കളുടെ ഒരു സംഘം തനിക്ക് ചുറ്റും നിൽക്കുന്ന  പോലെ നായക്ക് തോന്നി… ഇത് കണ്ട് പേടിച്ചും, ദേഷ്യം വന്നും ആ നായ പല്ലുകടിക്കുകയും, കുരയ്ക്കുകയും

ലോകം ഒരു വലിയ കണ്ണാടി Read More »

അദ്ധ്യാപകരെ ഇതിലെ….

ഇന്നത്തെ കാലത്ത്  ഒരു അധ്യാപകന് പറയാൻ കഴിയുന്നതെല്ലാം, ഇന്റർനെറ്റിന് പറയാൻ കഴിയും. എന്നാൽ അതുകൊണ്ട് ഒരിക്കലും അധ്യാപകരുടെ  പ്രാധാന്യം കുറയുന്നില്ല.. കാരണം കേവലം അറിവുകൾ നൽകൽ മാത്രമല്ല അധ്യാപനം…ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ, ഒരു സമൂഹം, ഒരു രാഷ്ട്രം, കെട്ടിപ്പടുക്കുന്നതിൽ അധ്യാപകർക്ക് ഒരു പ്രധാന പങ്കുണ്ട്….വാസ്തവത്തിൽ ഇന്ന് അധ്യാപകരുടെ പ്രാധാന്യം പലമടങ്ങ് ഉയർന്നിരിക്കുന്നു… ഇന്ന് മിക്കവാറും വിദ്യാർത്ഥികൾക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയതും ആധികാരികവുമായ അറിവുകൾ ഓൺലൈൻ ആയി ലഭ്യമാണ്… അതിനാൽ വെറും അറിവ് നൽകൽ എന്ന പ്രക്രിയക്ക്

അദ്ധ്യാപകരെ ഇതിലെ…. Read More »

മുൻവിധിയോടെ കാണരുതേ

ഒരിക്കൽ ഒരു ഞണ്ട് സമുദ്രത്തിന്റെ തീരത്ത് സന്തോഷത്തോടെ നടക്കുകയായിരുന്നു….. നടക്കുമ്പോൾ  കടൽത്തീരത്തെ മണലിൽ സ്വന്തം കാൽപാടുകൾ പതിയുന്നത് കണ്ടപ്പോൾ ഞണ്ടിന് വലിയ സന്തോഷമായി…എന്നാൽ പെട്ടെന്ന് ഒരു വലിയ തിരമാല സമുദ്രത്തിൽ നിന്ന് വന്ന് ആ കാൽപ്പാടുകൾ കഴുകിക്കളഞ്ഞു.. ഇത് ഞണ്ടിനെ വളരെയധികം നിരാശപ്പെടുത്തി. ദേഷ്യത്തോടെ  ഞണ്ട് സമുദ്രത്തിലേക്ക് തിരിഞ്ഞു ചോദിച്ചു “നിങ്ങൾ എന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് ഞാൻ   കരുതി. എന്നാൽ നിങ്ങൾ മന:പൂർവ്വം എന്റെ കാൽപ്പാടുകൾ തുടച്ചുമാറ്റി…. എന്തുകൊണ്ടാണ് നിങ്ങൾ ഇത് ചെയ്യുന്നത് “

മുൻവിധിയോടെ കാണരുതേ Read More »

എന്താണ് നമ്മുടെ ജീവിതനിലവാരം നിശ്ചയിക്കുന്നത്

“എത്ര ശ്രമിച്ചിട്ടും മനസ്സ് അടങ്ങുന്നില്ല.. പ്രശ്നങ്ങൾ ഉലയ്ക്കുകയാണ് “…. ആർത്തലച്ച് ഇളകി മറിയുന്ന മനസ്സ് ശാന്തമാക്കാനായി യുവാവ് ഗുരു സമീപം എത്തി… ഇത് കേട്ട ഗുരു അയാളെയും കൂട്ടി നഗരത്തിലെ ഏറ്റവും തിരക്കുള്ള ഒരു ജംഗ്ഷനിൽ ചെന്നു. എന്നിട്ട് ചോദിച്ചു… ഇപ്പോൾ എന്ത് തോന്നുന്നു ? വഴിയാത്രക്കാരുടെയും, കച്ചവടക്കാരുടെയും  തിരക്കും വാഹനങ്ങളുടെ ഹോണടി ശബ്ദവും നിറഞ്ഞു നിന്ന ആ സ്ഥലത്ത് നിന്ന ശിഷ്യൻ പറഞ്ഞു – ” ഗുരോ, എൻ്റെ മനസ്സ് കൂടുതൽ അശാന്തമായ പോലെ  തോന്നുന്നു”

എന്താണ് നമ്മുടെ ജീവിതനിലവാരം നിശ്ചയിക്കുന്നത് Read More »

പുതുവർഷത്തെ വരവേൽക്കാം ശുഭപ്രതീക്ഷകളോടെ

“പുതിയ വർഷം ആരംഭിക്കാറായി….ഞാൻ എന്തെല്ലാം നല്ല തീരുമാനങ്ങളാണ്  എടുക്കേണ്ടത് ? “ എന്ന് പുതുവർഷം തുടങ്ങുന്ന വേളയിൽ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് .. ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ആഗ്രഹിച്ച് കൊണ്ട് , പ്രതീക്ഷയോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേൽക്കാറുള്ളത്……. ഈ വർഷം കടന്നു പോകുമ്പോൾ നാം മനസ്സിൽ വീണ്ടും ഉറപ്പിക്കേണ്ട ഒരു സത്യം ഉണ്ട്.. ബാഹ്യമായി നടക്കുന്ന കാര്യങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല…. എത്രയൊക്കെ പുരോഗതി കൈവരിച്ചു എന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രപഞ്ചശക്തിക്ക് മുന്നിൽ നമ്മുടെ

പുതുവർഷത്തെ വരവേൽക്കാം ശുഭപ്രതീക്ഷകളോടെ Read More »

മനുഷ്യജീവിതത്തിൽ ഏറ്റവും സുന്ദരമായ ഒരു അനുഭവം

മനുഷ്യജീവിതത്തിൽ ഏറ്റവും സുന്ദരമായ ഒരു അനുഭവം ധ്യാനം ആണ്…, ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള താക്കോൽ എന്ന് വേണമെങ്കിൽ ധ്യാനത്തെക്കുറിച്ച് പറയാം.,,, ഒരിക്കൽ ഒരു സന്യാസിശ്രേഷ്ഠനോട് അദ്ദേഹത്തിൻ്റെ ശിഷ്യൻ ചോദിച്ചു… “ഗുരോ, അങ്ങ് പ്രഭാതത്തിൽ അൽപ്പനേരം ധ്യാനത്തിൽ ഇരിക്കുന്നത് കാണാം…. തുടർന്ന് അങ്ങ് അങ്ങയുടെ കർമ്മമേഖലയിൽ അതീവ ഉൽസാഹത്തോടെ പ്രവർത്തിക്കുന്നത് കാണാം…. ഒരു നിമിഷം പോലും പാഴാക്കാതെ വളരെ ആവേശത്തോടെ ഓരോ പ്രവർത്തിയിലും പങ്കെടുക്കുന്നു… പ്രഭാതത്തിൽ ചെയ്യുന്ന അൽപ നേരത്തെ ആ ധ്യാനം കൊണ്ടാണോ അങ്ങേക്ക് ഇങ്ങനെ ഊർജജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നത്…

മനുഷ്യജീവിതത്തിൽ ഏറ്റവും സുന്ദരമായ ഒരു അനുഭവം Read More »

നാം തേടുന്നതെന്തോ അത് നമ്മേ തേടുകയാണ്….

ഈ ഭൂമിയിൽ അറിഞ്ഞോ അറിയാതെയോ എല്ലാവരും എന്തൊക്കെയോ തേടിയുള്ള യാത്രയിലാണ്…. When you desire or seek something deeply from your heart, you plant the desire into the Universe and the laws of nature work together to make it happen for you… അതേ നാം തേടുന്നതെന്തോ അത് നമ്മേ തേടുകയാണ്….

നാം തേടുന്നതെന്തോ അത് നമ്മേ തേടുകയാണ്…. Read More »

ജീവിതമാകുന്ന കളി നന്നായി കളിച്ച് തീർക്കുക

ജീവിതത്തിൽ  മിക്കവരും എപ്പോഴെങ്കിലും കാർഡ്സ് കളിച്ചിട്ടുണ്ടാകും…. കളി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്ന  എല്ലാവർക്കും കളിക്കാനുള്ള കാർഡുകൾ കൊടുക്കും.. ഒന്ന് കശ്ക്കിയ (shuffle) ശേഷം ആണ് എല്ലാവർക്കും കാർഡുകൾ നൽകുക…. അതിന് ശേഷം കളി ആരംഭിക്കുമ്പോൾ എല്ലാവർക്കും വ്യത്യസ്ഥ കോമ്പിനേഷനിലുള്ള കാർഡുകൾ ആകും ലഭിക്കുക….. ചിലർക്ക് കിട്ടിയ കൈയിൽ ഒരു പക്ഷെ പോയൻ്റ് കൂടിയ കാർഡ് ഉണ്ടാകാം… ചിലർക്ക് പോയൻ്റ് കുറഞ്ഞതും…. എന്നാൽ കിട്ടിയ കൈ മോശമാണെന്ന് പറഞ്ഞ് പൊതുവേ ആരും കളിയിൽ നിന്ന് പിൻമാറാറില്ല… കാരണം,  കിട്ടിയ

ജീവിതമാകുന്ന കളി നന്നായി കളിച്ച് തീർക്കുക Read More »

കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ഒരിക്കൽ കാട്ടിലെ മൃഗങ്ങൾക്കായുള്ള  പള്ളിക്കൂടത്തിൽ ഒരു മൽസരം നടത്തി….കാക്ക, ആന, കുരങ്ങൻ, എന്നിവരാണ് പങ്കെടുത്തത്… മൽസരത്തിലെ ചോദ്യം ഇതായിരുന്നു…. ചുരുങ്ങിയ സമയം കൊണ്ട് അവിടെ ഉണ്ടായിരുന്ന മരം കയറി മുകളിൽ എത്തണം…. ആർക്കാണോ ഇത് ചെയ്യാൻ സാധിക്കുന്നത് അവർ വിജയിക്കും…. പരാജയപ്പെടുന്നവർ ആ കാര്യം  പഠിക്കുന്നത് വരെ പരിശീലിക്കണം… ചോദ്യം കിട്ടിയ ഉടൻ  കുരങ്ങൻ വളരെ എളുപ്പത്തിൽ മരം കയറി മുകളിലെത്തി…. കാക്ക പറന്ന് കയറി മുകളിലെത്തി…. എന്നാൽ തൻ്റെ ശക്തിയാൽ ഒരു മരം വരെ പിഴുതെറിയാൻ

കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക Read More »

Scroll to Top