Uncategorized

സ്വയം അറിയുക പ്രധാനം

ഒരു പുതിയ സ്മാർട്ട് ഫോൺ വാങ്ങുന്നതിന് മുൻപ്  ഇന്ന് ഒരു വ്യക്തി എടുക്കുന്ന തയ്യാറെടുപ്പുകൾ – നമ്മുടെ ബഡ്ജറ്റ് തീരുമാനിക്കുക – നമുക്ക് പ്രധാനമായും വേണ്ടുന്ന specifications or features തീരുമാനിക്കുക – ആ റേഞ്ചിൽ വില വരുന്ന നമുക്ക് വേണ്ട  features ഉള്ള സ്മാർട്ട് ഫോണുകളെപ്പറ്റി ഇൻ്റർനെറ്റിൽ പരമാവധി തിരയുക – യൂട്യൂബിൽ ഉള്ള unboxing വീഡിയോസ് നോക്കി മനസ്സിലാക്കുക… – Techie friends ൻ്റെ അഭിപ്രായങ്ങൾ ചോദിക്കുക.. –  ഒരുപാട് സ്മാർട്ട് ഫോണുകളിലൂടെ തിരഞ്ഞ് […]

സ്വയം അറിയുക പ്രധാനം Read More »

സർഗ്ഗാത്മകത വളർത്താൻ

ചിന്തകളുടെ ഒഴുക്ക് ഒരു വ്യക്തിയിൽ സർഗ്ഗാത്മകത വളർത്തുന്നതിൽ പ്രധാനമാണ്… ദീർഘനേരം സ്മാർട്ട് ഫോണിലെ സ്ക്രീനിലോ , ടി.വി.യിലോ ഒക്കെ നോക്കി ഇരിക്കുമ്പോൾ അത് നമ്മുടെ  ചിന്തകളുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാണ്……. സർഗ്ഗാത്മകത  ജീവിതത്തിൽ വളർത്താൻ നാം പ്രകൃതിയോടൊപ്പം കൂടുതൽ സമയം ചെലവിടേണ്ടിയിരിക്കുന്നു… നഗരങ്ങളിൽ പല കുടുംബങ്ങളിലും ഇന്ന് നിത്യേന ഒരു “Gadget free time” ഉണ്ട് എന്ന് കേട്ടു… എല്ലാ Gadget കളും മാറ്റി വെച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന സമയം…Techfasting എന്ന പദവും ഇന്ന് വിദേശ രാജ്യങ്ങളിൽ

സർഗ്ഗാത്മകത വളർത്താൻ Read More »

ശുഭചിന്തകളാകുന്ന കോഡുകൾ

സോഫ്റ്റ് വെയർ എഞ്ചിനീയർമാർ എഴുതിയ പ്രോഗ്രാമിംഗ് കോഡുകൾക്കനുസരിച്ച്  ഓരോ ആപ്ലിക്കേഷനും പ്രവർത്തിക്കുന്നു… ഒരുപക്ഷെ  ജീവിതത്തിലെ ഓരോ  നിമിഷവും അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും കോഡുകൾ  എഴുതിക്കൊണ്ടിരിക്കുകയാണ്… ജീവിതമാകുന്ന വലിയ പ്രോഗ്രാമിൻ്റെ…… ഈ നിമിഷം ശുഭ ചിന്തകളാകുന്ന  കോഡുകൾ കൊണ്ടേഴുതാം നമുക്കീ ജീവിതമാകുന്ന പ്രോഗ്രാം….. #TodaysmythoughtsTmrwsMyFuture

ശുഭചിന്തകളാകുന്ന കോഡുകൾ Read More »

നല്ലൊരു ശ്രോതാവാകാൻ പഠിക്കുക

ഒരു പക്ഷേ നല്ലൊരു പ്രാസംഗികനാകുന്നതിനേക്കാൾ പ്രയത്നിക്കേണ്ടത്  നല്ലൊരു ശ്രോതാവാകാനാണ്.. ഒരു നല്ല ശ്രോതാവിനെ നല്ല ഒരു പ്രാസംഗികനാകാൻ കഴിയൂ,.. നല്ലൊരു ശ്രോതാവുക എന്നത് ജീവിതത്തിൽ നാം പകർത്തേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ്. മറുപടി പറയാൻ വേണ്ടിയല്ല, മറിച്ച് അറിയാനും മനസ്സിലാക്കാനും വേണ്ടിയാകണം ശ്രവിക്കേണ്ടത്… ഭാരതത്തിൽ മഹത്തായ ജ്ഞാനങ്ങൾ / അറിവുകൾ പലതും കർണ്ണ പരമ്പരയായി ആണ് തലമുറകളിലേക്ക് പകർന്നിട്ടുള്ളത്…. അറിവിൻ്റെ ലോകത്തേക്ക് നമ്മേ പ്രവേശിപ്പിക്കുന്ന പ്രധാന കവാടങ്ങളാണ് നമ്മുടെ ചെവികൾ… ശ്രദ്ധയോടെയുള്ള ശ്രവണം നമ്മേ അത്യുന്നതങ്ങളിലേക്ക് നയിക്കും..

നല്ലൊരു ശ്രോതാവാകാൻ പഠിക്കുക Read More »

ആനന്ദം നമുക്കുള്ളിൽ തന്നെ

ഒരിക്കൽ ഒരാൾ ഒരു ശിൽപ്പിയോട് ചോദിച്ചു.. ഇത്ര സുന്ദരമായ ശിൽപങ്ങൾ ഈ ശിലയിൽ നിന്നും എങ്ങനെ നിങ്ങൾ ഉണ്ടാക്കുന്നു? ശിൽപ്പി പറഞ്ഞു.. സുന്ദരമായ ഒരു ശിൽപം ഈ ശിലയിൽ  ഒളിഞ്ഞിരിപ്പുണ്ടായിരുന്നു… അത് തിരിച്ചറിയാൻ കഴിയുക എന്ന് മാത്രമേ എൻ്റെ കടമയുള്ളൂ… പിന്നെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ചെത്തി കളഞ്ഞപ്പോൾ ഈ സുന്ദരരൂപം പ്രകടമായി വന്നു… ഇതു പോലെ സന്തോഷം നമുക്കുള്ളിൽ തന്നെയുണ്ട്…. അത് ആദ്യം തിരിച്ചറിയുക… പ്രശ്നങ്ങളെ സധൈര്യം നേരിടുക…. പുഞ്ചിരിയോടെ ജീവിക്കാം

ആനന്ദം നമുക്കുള്ളിൽ തന്നെ Read More »

ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക (3min read)

“ട്രെയിനിന്റെ വിൻഡോയിൽ നിന്ന് പുറത്തേക്ക് നോക്കുന്ന 24 വയസ്സുള്ള ഒരു കുട്ടി വളരെ  ഉച്ചത്തിൽ  സന്തോഷത്തോടെ  പറഞ്ഞു…”അച്ഛാ, നോക്കൂ മരങ്ങൾ പിന്നിലേക്ക് പോകുന്നു!’അച്ഛൻ പുഞ്ചിരിച്ചു … സമീപത്ത് ഇരിക്കുന്ന ഒരു യുവദമ്പതികൾ, ഈ  24 വയസ്സുകാരന്റെ കുട്ടികളെപ്പോലെയുള്ള ബാലിശമായ പെരുമാറ്റം കണ്ട് സഹതാപത്തോടെ നോക്കി… പെട്ടെന്ന് ആ യുവാവ് വീണ്ടും വളരെ  ഉറക്കെ സന്തോഷത്തോടെ പറഞ്ഞു…… “അച്ഛാ,  നോക്കൂ മേഘങ്ങൾ നമ്മളോടൊപ്പം ഓടുന്നു !”അച്ഛൻ ഒന്നും മിണ്ടിയില്ല… വെറും പുഞ്ചിരി മാത്രം….ആ ചെറുപ്പക്കാരൻ്റെ അത്യുച്ചത്തിലും ആവേശത്തിലുമുള്ള സംഭാഷണം വീണ്ടും  തുടർന്നു….അടുത്ത

ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക (3min read) Read More »

Scroll to Top