ഏറ്റവും പ്രധാനപ്പെട്ട ഗുണം

ജീവിതത്തിൽ ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും പ്രധാനമായ ഗുണം ഏതാണെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം മറുപടി പറയും – *”ഓരോ ദിനവും കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള ത്വരയാണ്”*….

ആ ഗുണം നമ്മിൽ ഉണ്ടെങ്കിൽ ബാക്കി എല്ലാ ഗുണങ്ങളും നമ്മിൽ വന്ന് ചേരും…

ഒരു തരി കനൽ ഉണ്ടെങ്കിൽ അത് ഊതി തീ ആക്കാം…. ഇതു പോലെ സ്വയം മെച്ചപ്പെടാനുള്ള  അഭിവാഞ്ച നമ്മിൽ ഉണ്ടെങ്കിൽ ലഭിച്ച  ജീവിതസാഹചര്യങ്ങളെ  അനുകൂലമാക്കി

നമുക്ക് മുന്നേറാൻ സാധിക്കും…

ഈ ഗുണം നമ്മളിൽ ഉണ്ടാകണമെങ്കിൽ ആദ്യം സ്വയം  എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം…

*ഒന്നും എനിക്ക് അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്*

ഞാൻ  പെർഫെക്ട് ആണ് / എനിക്ക് എല്ലാമറിയാം എന്ന് നാം ധരിക്കുമ്പോൾ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള സാധ്യത അവിടെയില്ല…. മറിച്ചാണെങ്കിൽ  നിങ്ങൾക്ക് മുൻപിൽ  സാധ്യതകളുടെ വലിയൊരു ലോകം തുറക്കപ്പെടും…

The word *’I don’t know’* has enormous possibilities than the word *’ I know’*

When you say I don’t know , you are opening the doors to new possibilities..

Perfection & The pursuit of knowledge is a never ending phenomena. The day you stop seeking Perfection &  knowledge is the day you stop growing..

ഞാൻ പെർഫെക്ടാണ് എന്നതിൽ നിന്ന് മാറി

ഞാൻ പെർഫെക്ഷനിലേക്ക് ഉള്ള  (മികവിലേക്കുള്ള ) യാത്രയിലാണ് എന്ന് ഉറപ്പിച്ച് പറയാൻ നിങ്ങൾക്ക്  കഴിയുമെങ്കിൽ നിങ്ങളിൽ ആ ഗുണം ഉണ്ട്..

*മറ്റുള്ളവരുമായല്ല നാം മൽസരിക്കേണ്ടത്, മറിച്ച് ഇന്നലെകളിലെ നമ്മളുമായാണ് നാം മൽസരിക്കേണ്ടത്*…

Every day strive to become a better version of yourself

ഓരോ ദിനവും സ്വയം മെച്ചപ്പെടാനുള്ള നിശ്ചയദാർഢ്യത്തോടെ ,അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നേറുന്നവർക്ക് ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top