ഒരിക്കൽ ഒരാൾ ഒരു ശിൽപ്പിയോട് ചോദിച്ചു..
ഇത്ര സുന്ദരമായ ശിൽപങ്ങൾ ഈ ശിലയിൽ നിന്നും എങ്ങനെ നിങ്ങൾ ഉണ്ടാക്കുന്നു?
ശിൽപ്പി പറഞ്ഞു..
സുന്ദരമായ ഒരു ശിൽപം ഈ ശിലയിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു… അത് തിരിച്ചറിയാൻ കഴിയുക എന്ന് മാത്രമേ എൻ്റെ കടമയുള്ളൂ… പിന്നെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ചെത്തി കളഞ്ഞപ്പോൾ ഈ സുന്ദരരൂപം പ്രകടമായി വന്നു…
ഇതു പോലെ സന്തോഷം നമുക്കുള്ളിൽ തന്നെയുണ്ട്…. അത് ആദ്യം തിരിച്ചറിയുക…
പ്രശ്നങ്ങളെ സധൈര്യം നേരിടുക….
പുഞ്ചിരിയോടെ ജീവിക്കാം