സർ , നിലവിൽ ഏറ്റവും കൂടുതൽ സ്കോപ്പ് ഉള്ള കോഴ്സ് ഏതാണ് ?
ഒരുപക്ഷെ കരിയർ മെൻ്റർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഞാൻ കേട്ട ഒരു ചോദ്യം ഇതാണ്
Hotel Management career scope | Scope of Psychology in India | What is the scope of Engineering | Is there any scope in Fashion Designing
മുകളിൽ കൊടുത്ത ചില വാക്കുകൾ കരിയറുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പേർ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഗൂഗിളിൽ തിരഞ്ഞ പദങ്ങളാണ്….ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്നും വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ Scope എന്ന പദത്തിന് പുറകേയാണ് പോകുന്നത് എന്ന് മനസ്സിലാക്കാം…. അതിൽ പൂർണ്ണമായും തെറ്റ് പറയുന്നില്ല കാരണം കാലക്രമേണ അന്യം നിന്ന് പോകാൻ സാധ്യതയുള്ള തൊഴിൽ മേഖലയിൽ പഠനത്തിനായി ഒരു കോഴ്സ് തിരഞ്ഞെടുത്താൽ അത് വലിയ അബദ്ധം ആകാം…. അതിനാൽ അത്തരം മേഖലകളെക്കുറിച്ച് വലിയൊരു ധാരണ ഉണ്ടായിരിക്കേണ്ടത് നല്ലതാണ്…. കോഴ്സുകളെ പ്രധാനമായും നാലായി തരം തിരിക്കാം
1) futuristic
2) trending
3) contemporary
4) declining
ഇതിൽ ആദ്യ 3 മേഖലകളിൽ വരുന്ന ഏത് കോഴ്സിലും നമുക്ക് പഠിക്കുന്നതിൽ തെറ്റില്ല…. ഇതിനെക്കുറിച്ച് വിശദമായി അറിയാൻ വേൾഡ് ഇക്കണോമിക്ക് ഫോറത്തിൻ്റെ ഫ്യൂച്ചർ ജോബ്സ് റിപ്പോർട്ട് 2020 വായിക്കുന്നത് നല്ലതാണ്…. (കൂടാതെ യൂട്യൂബ് വീഡിയോസ് നോക്കാം…. – https://youtu.be/pPhF1IMsb9Q)
Futuristic & trending കോഴ്സുകൾ നമ്മുടെ കോളേജുകളിലെല്ലാം വന്ന് തുടങ്ങുന്നേ ഉള്ളൂ… അതിനാൽ ആ മേഖലയിൽ വരുന്ന കോഴ്സുകൾ നമ്മുടെ കുട്ടികൾക്ക് പഠിക്കണമെങ്കിൽ കോളേജ് പഠനത്തോടൊപ്പം Add on ആയി ചെയ്യേണ്ടി വരും… ഇത്തരം കോഴ്സുകളൊക്കെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ അസാപ് പോലുള്ള കമ്പനികളിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ന് ചെയ്യാം ..
എന്നാൽ പ്രധാനമായും പറഞ്ഞ് വരുന്നത് അതൊന്നുമല്ല… ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ആദ്യം നാം പരിഗണിക്കേണ്ടത് സ്കോപ്പ് ഏതിനാണെന്ന് അന്വേഷിക്കലല്ല… കാരണം ഇതൊക്കെയാണ്
1 ) ഒരു പക്ഷെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന മേഖല ( ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വരാൻ സാധ്യതയുള്ള മേഖല ) നിങ്ങൾക്ക് അനുയോജ്യമല്ലായിരിക്കാം… എല്ലാവർക്കും എല്ലാ ജോലിയും ചെയ്യാൻ സാധിക്കില്ല എന്ന വസ്തുത നാം മനസ്സിലാക്കുക..
2) സ്കോപ്പ് എന്നുള്ളത് ഏത് സമയത്ത് വേണമെങ്കിലും മാറി മറിയാം…. ഉദാഹരണത്തിന് കോവിഡ് വരവ് മൂലം വൻ സാധ്യത കൽപ്പിച്ചിരുന്ന ചില വ്യവസായങ്ങൾ താഴോട്ട് പോയി.. ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെ വേണമെങ്കിലും മാറി മറിയാം…
ഇന്ന് തൊഴിൽ വിപണിയിൽ ആവശ്യക്കാരുള്ള മേഖലയുടെ തിളക്കം കാലക്രമേണ നഷ്ടപ്പെട്ടേക്കാം, അതേസമയം ഏതാനും വർഷങ്ങൾക്കുമുമ്പ് നിലവിലില്ലാത്ത ഒരു ഫീൽഡ് ഇന്നത്തെക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഒന്നായി മാറിയേക്കാം. ഡാറ്റാ സയൻസ്, യുഐ/യുഎക്സ് ഡിസൈൻ, മെഷീൻ ലേണിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ബ്ലോഗിംഗ് മുതലായ ഫീൽഡുകൾ ഏതാനും വർഷങ്ങൾക്കുമുമ്പ് നിലവിൽ വന്നവയാണ്, എന്നാൽ ഇന്നത്തെ ഏറ്റവും ഉയർന്നുവരുന്ന കരിയറുകളിൽ ഒന്നാണ്.
കാലക്രമേണ കരിയറുകളുടെ ജനപ്രീതിയാണ് മറ്റൊരു ഉദാഹരണം. മുൻകാലങ്ങളിൽ, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം തുടങ്ങിയ പരമ്പരാഗത തൊഴിലുകളാൽ മുൻനിര സ്ഥാനങ്ങൾ പിടിച്ചെടുത്തിരിക്കാം, ഇന്ന് ഇതെല്ലാം വ്യത്യസ്തമായ പല മേഖലകൾക്കും അവസരമൊരുക്കുകയാണ്…
3) സ്കോപ്പ് തേടിയുള്ള അന്വേഷണത്തിൽ ഒരു പക്ഷെ നിങ്ങളുടെ ജന്മസിദ്ധമായ കഴിവുകളും , താൽപ്പര്യങ്ങളും നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം..
അപ്പോൾ നിങ്ങൾ വിചാരിച്ചേക്കാം, “ഇതെല്ലാം ശരിയാണ്, പക്ഷേ ഞാൻ ഇഷ്ടപ്പെടുന്ന കരിയറിന് വളരെയധികം സാധ്യതകളില്ലെങ്കിലോ? ആ കരിയർ പിന്തുടരുന്നതിൽ പിന്നെ എനിക്കെന്തു പ്രയോജനം?
തങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്ന മേഖലക്ക് വലിയ സ്കോപ് ഇല്ല എന്ന ധാരണ പലരെയും അവിടേക്ക് തിരിയുന്നതിന് തടസ്സമായി നിന്നേക്കാം…. നമുക്ക് ഇഷ്ടമുള്ളതും ശരിയായ അഭിരുചിയുള്ളതുമായ മേഖലകൾ പിന്തുടരുന്നതിൽ നിന്ന് നമ്മേ തടയുന്ന ഒരു ചിന്തയാണിത്.
എന്നിരുന്നാലും, നാം ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം സ്വന്തം ഇഷ്ട മേഖലയിൽ വിജയിക്കുന്ന ആളുകൾ പലരും, അവർക്കും അവരുടെ കരിയറിനും ഒരു ഡിമാൻഡ് അല്ലെങ്കിൽ സ്വന്തമായി ഒരിടം സൃഷ്ടിക്കുന്നു എന്നതാണ്. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
അരുണഭ് കുമാർ 2012 ൽ ദി വൈറൽ ഫീവർ (TVF) സ്ഥാപിച്ചു, ഇത് ഇന്ത്യൻ ഓൺലൈൻ കോമഡി വീഡിയോ രംഗത്ത് തരംഗമായി… എത്രയോ കോമഡി പരമ്പരകളെല്ലാം അരങ്ങുവാഴുന്നിടത്ത് അവർക്ക് അവരുടേതായ ഒരിടം സ്ഥാപിക്കാൻ സാധിച്ചു…
ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ബ്ലോഗറായ അമിത് അഗർവാൾ, 2004 ൽ ബ്ലോഗിംഗ് തികച്ചും അന്യമായ ഒരു ആശയമായിരുന്നപ്പോൾ തന്റെ ടെക് ബ്ലോഗ് ദി ഡിജിറ്റൽ ഇൻസ്പിരേഷൻ ആരംഭിച്ചു, ഇപ്പോൾ എല്ലാ മാസവും 3 മില്യൺ+ സന്ദർശകർ അദ്ദേഹത്തിന്റെ ബ്ലോഗുകളിൽ ഉണ്ട്.
സുചിത സൽവാൻ, വെറും 22 -ആം വയസ്സിൽ ലിറ്റിൽ ബ്ലാക്ക് ബുക്ക് സ്ഥാപിച്ചു, ആളുകൾക്ക് അവരുടെ നഗരങ്ങളിൽ താൽപ്പര്യമുള്ള സ്ഥലങ്ങളും സംഭവങ്ങളും കണ്ടെത്താനുള്ള ഒരു വേദിയായി. ഫോർബ്സ് 30 അണ്ടർ 30 ലിസ്റ്റിലും അവർ ഇടം നേടി.
ഇങ്ങനെ തങ്ങളുടേതായ ഒരിടം എത്തിപ്പെടുന്ന മേഖലയിൽ സൃഷ്ടിച്ചവർ ഒരുപാടുണ്ട്….ഇവരിൽ ആരെങ്കിലും സ്കോപ്പ് അന്വേഷിച്ച് പോയിരുന്നെങ്കിൽ, തീർച്ചയായും അവർ എവിടെയും എത്തിക്കാണില്ല….
അതിനാൽ , ഓരോ മേഖലയിലും സ്കോപ്പ് നിലനിൽക്കുന്നു…. നമുക്ക് വ്യത്യസ്ഥതകളിലൂടെ സാധ്യതകൾ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ….. വലിയ വിജയിച്ച കമ്പനികളും, വ്യക്തികളും എല്ലാം ചെയ്യുന്ന പോലെ we create demand and we fill that demand…. അതിനാൽ അന്ധമായി സ്കോപ്പ് അന്വേഷിച്ചുള്ള യാത്രയിൽ നിങ്ങൾക്ക് അനുയോജ്യമായ എന്തെങ്കിലും നഷ്ടപ്പെടുത്തരുത് !
4) ഇന്ന് പലരും സ്കോപ്പ് എന്ന് തെറ്റിദ്ധരിക്കുന്നത് യഥാർത്ഥമായ വരാൻ പോകുന്ന തൊഴിലവസരങ്ങളെ മുന്നിൽക്കണ്ട് ഒന്നുമല്ല…മറിച്ച് കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന മേഖലയെയാണ് സ്കോപ്പുള്ളതായി കാണുന്നത്….
“തീർച്ചയായും, ഇത്രയധികം ആളുകൾക്ക് എങ്ങനെ തെറ്റുപറ്റാനാകും? എല്ലാവരും ഒരേ ഫീൽഡിന് പിന്നിൽ ഓടുകയാണെങ്കിൽ, അത് തീർച്ചയായും വൻ സാധ്യതയുള്ളതാകില്ലേ? ”
ഈ ‘Herd mentality’ ക്ക് പുറകേ പോയി പലർക്കും കരിയറിൽ അബദ്ധം പറ്റിയിട്ടുണ്ട്….
പലരും മറ്റൊരാളുടെ അഭിപ്രായങ്ങളെയോ ആശയങ്ങളെയോ ആശ്രയിച്ചേക്കാം. നമ്മുടെ കുടുംബത്തിലെ or സ്കൂളിലെ ആരെങ്കിലുമോ / സുഹൃത്തുക്കളോ ഒരു പ്രത്യേക കോഴ്സ് പഠിക്കാൻ പറയുന്നു, കാരണം “അതിൽ ധാരാളം സാധ്യതകളുണ്ട്”, അല്ലെങ്കിൽ അവർ ഒരു പ്രത്യേക മേഖലയിൽ പഠിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു, കാരണം “ഇതിന് ധാരാളം സാധ്യതകളില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യയിൽ.”
ഇങ്ങനെ ചോദിച്ചറിയുന്നതിൽ തെറ്റൊന്നുമില്ല… പക്ഷെ
പലപ്പോഴും ഈ അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്ന യഥാർത്ഥ ഡാറ്റകളൊന്നും അവരുടേതായി ഉണ്ടാകില്ല. അവർ മറ്റൊരാളിൽ നിന്ന് അതേ വിവരങ്ങൾ കേട്ടിരിക്കാം, അല്ലെങ്കിൽ മറ്റെല്ലാവരെയും പോലെ ജനകീയ അഭിപ്രായത്തെ വീണ്ടും ആശ്രയിച്ചേക്കാം.
അതിനാൽ അത്തരം അന്വേഷണങ്ങക്കായി കരിയർ കൗൺസിലർമാർ അല്ലെങ്കിൽ നിലവിൽ ആ പ്രത്യേക മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ പോലുള്ള കൂടുതൽ കൃത്യമായ വിവരങ്ങൾ ഉള്ള ആളുകളുമായി സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്… തൊഴിൽ മേഖലകളിലെ യഥാർത്ഥ ഉൾക്കാഴ്ചകൾ നൽകാൻ അവർക്ക് കഴിയും, അത് ഏത് അയൽക്കാരനേക്കാളും വെബ്സൈറ്റിനേക്കാളും കൂടുതൽ വിശ്വസനീയമായിരിക്കും.
ഇതെല്ലാം സമ്മതിച്ചു… പക്ഷെ പിന്നെ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ സ്കോപ്പിനേക്കാൾ പ്രധാനം എന്താണ്?
ഉത്തരം നിങ്ങൾക്കറിയാം. സ്കോപ്പിന് പകരം, നിങ്ങളുടെ അഭിരുചികൾ, താൽപ്പര്യങ്ങൾ, വ്യക്തിത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു കരിയറിൽ നിങ്ങളുടെ ഫിറ്റ് കണ്ടെത്തുന്നതിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ചെയ്യാൻ പോകുന്ന ജോലി നിങ്ങളെ ആവേശം കൊള്ളിക്കുന്നുണ്ടോ എന്ന് നോക്കണം.
നിങ്ങളുടെ നിലവിലുള്ള കഴിവുകളുമായി, വ്യക്തിത്വവുമായി പൊരുത്തപ്പെട്ടുപോകുന്ന നൂതന മേഖലകളിലുള്ള വൈദഗ്ധ്യം നേടൽ സ്കോപ്പ് നോക്കുന്നതിനേക്കാൾ വളരെ പ്രധാനമാണ്.
എല്ലാവർക്കും വിജയാശംസകൾ നേരുന്നു….
– ഗോപകുമാർ