ഭൂമിയിൽ എത്രയോ പേർ നിലനിൽക്കുന്നു…. എന്നാൽ കുറച്ച് പേർ മാത്രം ജീവിക്കുന്നു….
പൊതുവേ വിഭവ സമൃദ്ധമായ സദ്യകൾ നാം ഇഷ്ടപ്പെടാറുണ്ട്… സദ്യയിൽ വിഭവങ്ങളുടെ ആ വൈവിദ്ധ്യമാകാം നമ്മേ സന്തോഷിപ്പിക്കുന്നത്…. ആ വൈവിദ്ധ്യം നമ്മുടെ ഓരോ ദിനത്തിലും കൊണ്ടുവരാൻ ശ്രമിച്ചാൽ ഓരോ ദിനത്തിനും രുചി കൂടും….ഒരു ദിവസത്തിൽ ലഭ്യമായ സമയം മുഴുവൻ ഒരു പ്രത്യേക കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പോകുമ്പോൾ ജീവിതയാത്ര വിരസമാകും… പലപ്പോഴും തിരക്കിനിടയിൽ ജീവിതം ആസ്വദിക്കാൻ നാം മറന്ന് പോകും… ഉപജീവനമാർഗ്ഗത്തിനായി നാം ചെയ്യുന്ന കാര്യം മാത്രമല്ല ജീവിതം… അത് ജീവിതമാകുന്ന പരീക്ഷയിൽ വെറും 30 മാർക്കിൻ്റെ ചോദ്യം മാത്രമാണ്… ബാക്കി 70 മാർക്കിൻ്റെ ചോദ്യങ്ങൾ വേറെയുണ്ട്… ജോലിക്ക് പുറമേ അനവധി കാര്യങ്ങൾ ചെയ്യാം… വായനക്കും , നടത്തത്തിനും / വ്യായാമത്തിനും, ചിന്തകൾക്കും, പ്രകൃതിയുമായി സമയം പങ്കിടാനും, കുടുംബാംഗങ്ങൾക്കൊപ്പവും, സുഹൃത്തുക്കളോട് സംസാരിക്കാനും, ഇഷ്ടപ്പെട്ട ഗാനങ്ങൾ കേൾക്കാനും… അങ്ങനെ എത്രയെത്ര കാര്യങ്ങൾ….! ഇതിനൊന്നും സമയമില്ല എന്ന പറയരുത്, സമയത്തെ ക്രമീകരിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞോളൂ…
നമുക്ക് ഓരോ ദിനവും വിഭവസമൃദ്ധമാക്കാം….
ജീവിച്ച് തുടങ്ങാം…
– ഗോപകുമാർ