SSLC / Plus two കഴിഞ്ഞാൽ ഏത് കോഴ്സ് തിരഞ്ഞെടുക്കും ? എനിക്ക് നന്നായി  തിളങ്ങാൻ  സാധിക്കുന്ന മേഖല ഏതാണ്?

പ്രിയപ്പെട്ട വിദ്യാർത്ഥികളെ / മാതാപിതാക്കൻമാരെ

മുകളിൽ കൊടുത്ത ചോദ്യങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്…

ചില ചിന്തകൾ പങ്ക് വെക്കുന്നു…

താഴെ കൊടുത്ത ലേഖനം ഒരു 10 മിനിറ്റ് വായിക്കാൻ ക്ഷമയുണ്ടെങ്കിൽ അത് നിങ്ങളുടെ / നിങ്ങളുടെ കുട്ടിയുടെ ഭാവിക്ക് ഏറെ പ്രയോജനപ്പെടും…

പത്താം ക്ലാസ്സ് / അല്ലെങ്കിൽ പ്ലസ്ടു ഫലം പുറത്തു വരുമ്പോൾ പൊതുവേ കുട്ടികളും ,കുട്ടികൾക്കു വേണ്ടി മാതാപിതാക്കൻമാരും ഭാവി പഠന മേഖലയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഊർജിതമാക്കും… ഇത് ഏതെങ്കിലും ഒരു കോഴ്സിന് ചേരുന്നതുവരെ തുടരും…എന്നാൽ ഈ കരിയർ തിരഞ്ഞെടുക്കാനുള്ള പരിശ്രമങ്ങൾ എത്ര   നേരത്തെ ആരംഭിക്കുന്നോ , അത്രയും ഭംഗിയായി നമുക്ക് നമ്മുടെ ജീവിതം പ്ലാൻ ചെയ്യാൻ സാധിക്കും 

സാധാരണ രീതിയിൽ കൂടുതൽ അന്വേഷണങ്ങൾക്കായി കരിയർ ക്ലാസ്സുകളിലും പലരും പങ്കെടുക്കും… എന്നാൽ മിക്ക കരിയർ ക്ലാസ്സുകളിലും സംഭവിക്കുന്നത്  ധാരാളം കോഴ്സുകളുടെ ലിസ്റ്റ് കുട്ടികളുടെ മുൻപിൽ നിരത്തും… ഇത് മോശമാണെന്നല്ല പറഞ്ഞ് വരുന്നത്… തീർച്ചയായും പല വഴികളെക്കുറിച്ചും  ഉള്ള അറിവ് ഒരു വിദ്യാർത്ഥിക്ക് വേണം…. എന്നാൽ അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും….

1) കരിയർ തീരുമാനം എടുക്കുന്നത് ഒന്നോ രണ്ടോ ദിനം കൊണ്ട് നടക്കുന്ന ഒരു കാര്യമല്ല.. അത്  പഠനം കഴിഞ്ഞ് വരുന്ന 40 or 30  വർഷത്തെ  നമ്മുടെ ജീവിതത്തിൻ്റെ കാര്യമാണ്… അതിനാൽ ക്ഷമയോടെ പരിശ്രമിക്കണം..

2) ആദ്യം ചെയ്യേണ്ടത് നമ്മേ അറിയേണ്ട പ്രക്രിയയാണ്… ഓരോ വ്യക്തിയും വ്യത്യസ്തമാണ്…. താരതമ്യം വേണ്ട… മൽസരങ്ങളും വേണ്ട…. ഉള്ളിൽ പല ജോലികളെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആദ്യം മാറ്റണം…. എത്ര പരിശീലനം നേടിയാലും , സർട്ടിഫിക്കറ്റ് നേടിയാലും എല്ലാവർക്കും എല്ലാ ജോലിയും ചെയ്യാൻ സാധിക്കില്ല…

പരീക്ഷയിൽ ഒരു വിഷയത്തിൽ  ഉന്നത മാർക്ക് ലഭിച്ചു എന്ന് കരുതി ആ വിഷയവുമായി ബന്ധപ്പെട്ട് ഉള്ള തൊഴിൽ മേഖലകളിൽ നമുക്ക് തിളങ്ങാൻ സാധിക്കും എന്ന് തീരുമാനിക്കുന്നത് മണ്ടത്തരമാണ്… ചിലപ്പോൾ ശരിയായിരിക്കാം… അതായിരിക്കാം നമ്മുടെ ഇഷ്ട മേഖല… എന്നാൽ ആ കാര്യത്തെ മാത്രം ആശ്രയിച്ച് തൊഴിൽ തീരുമാനിക്കരുത്..

നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ, കഴിവുകൾ, സന്തോഷം കണ്ടെത്താൻ സാധിക്കുന്ന കാര്യങ്ങൾ, തുടങ്ങി ഒരുപാട് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്….ഇതിനൊക്കെ സമയം എടുക്കും എന്ന വസ്തുത തിരിച്ചറിയുക… എന്നാൽ നിരന്തരമായ /  ആത്മാർത്ഥമായ പരിശ്രമം  ക്രമേണ നമ്മേ വിജയത്തിലെത്തിക്കും… പക്ഷെ  ക്ഷമ വേണം…

3) നമ്മേ അടുത്തറിഞ്ഞാൽ നമ്മുടെ കഴിവുകൾ സമൂഹത്തിന് വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന് ചിന്തിച്ച് തുടങ്ങുക…. അത് നമ്മേ നമ്മുടെ യഥാർത്ഥ തൊഴിൽ മേഖലയിൽ എത്തിക്കും…

4) ആദ്യം ലക്ഷ്യം തീരുമാനിച്ച് അതിനനുസരിച്ചാണ്  മാർഗ്ഗം തീരുമാനിക്കേണ്ടത്… എന്നാൽ നിർഭാഗ്യവശാൽ ഇപ്പോൾ ആദ്യം കോഴ്സ് തിരഞ്ഞെടുക്കും… പിന്നീടാണ് അവസാനം എവിടെ എത്തണം എന്ന് ചിന്തിക്കുന്നത്…. ഒടുവിൽ വ്യക്തതയില്ലാതെ  എവിടെയെങ്കിലും  എത്തും….

5) നമ്മുടെ passions അറിയുക…പ്രായം പോകുന്തോറും നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മാറും… priority കളും മാറും… എന്നാൽ നമ്മുടെ അടിസ്ഥാന വ്യക്തിത്വം മാറില്ല… അതുമായി ചേർന്ന് പോകുന്ന കാര്യങ്ങളാകും നമ്മുടെ passion… അത് നമ്മുടെ ജീവശ്വാസം തന്നെയാകും…

6) ലക്ഷ്യം ഉറപ്പിച്ചാൽ , അതായത് എത്തിപ്പെടേണ്ട തൊഴിൽ മേഖല കണ്ടെത്തിയാൽ അതിനു വേണ്ട നൈപുണ്യങ്ങൾ എന്തെല്ലാം എന്ന് മനസ്സിലാക്കുക…. അതിനനുസരിച്ച് പഠിക്കേണ്ട കോഴ്സുകൾ തിരഞ്ഞെടുക്കുക…

7 ) ആ മേഖലയെ ക്കുറിച്ച് വ്യക്തിപരമായി ഒരു റിസർച്ച് നടത്തുക.. ലഭ്യമായ വിശദാംശങ്ങൾ എല്ലാം ഓൺലൈൻ ആയും, ആ മേഖലയിൽ ജോലി

ചെയ്യുന്നവരോടും, കരിയർ വിദഗ്ധൻമാരോടും ചോദിച്ച് മനസ്സിലാക്കുക… ഇത് കുറിച്ച് വെക്കാൻ ഒരു കരിയർ ഡയറി keep ചെയ്യുന്നത് നന്നായിരിക്കും……

😎 തൊഴിൽമേഖലകളിൽ വരാൻ പോകുന്ന മാറ്റങ്ങളെ ക്കുറിച്ച് എപ്പോഴും updated ആയിരിക്കുക… ആ details എല്ലാം കരിയർ diary യിൽ വേണം..

9. ) എല്ലാ മേഖലകൾക്കും വേണ്ട നൈപുണ്യങ്ങൾ (പ്രത്യേകിച്ച് futuristic courses) നമ്മുടെ അടുത്തുള്ള കോളേജുകളിലോ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഉണ്ടാകണമെന്നില്ല.. മാത്രമല്ല ചിലപ്പോൾ ചില കുട്ടികൾക്ക് മാർക്ക് കുറവ് കാരണം ഇഷ്ടപ്പെട്ട പല കോഴ്സുകളിലും അഡ്മിഷൻ ലഭിച്ചെന്ന് വരില്ല…. ഈ സന്ദർഭങ്ങളിലെല്ലാം ഇന്ന് വീട്ടിലിരുന്ന് കൊണ്ട് തന്നെ ഓൺലൈൻ കോഴ്സുകൾ ചെയ്യാം…more practical oriented jobs ആണെങ്കിൽ നേരിട്ടുള്ള പഠനം തന്നെ വേണം… എന്നാലും ആ കാര്യങ്ങളുടെ theory and concept parts online ആയി പഠിക്കാം….

10)  കരിയർ തിരഞ്ഞെടുക്കുമ്പോൾ ഒരു social pressure or peer pressure or parental pressure ഇതൊന്നും കുട്ടികളെ ബാധിക്കാൻ പാടില്ല… ഇക്കാര്യം മാതാപിതാക്കളും ശ്രദ്ധിക്കണം… ഈ pressure ൽ പെട്ട് അന്ധമായി മറ്റുള്ളവർ ചെയ്യുന്നത് കണ്ട് തിരക്കിട്ട് നിങ്ങൾ ഓരോ മൽസര പരീക്ഷകളുടെ  കോച്ചിംഗിന് ചേരുന്ന അവസ്ഥ ഒഴിവാക്കുക… അത് ചേരുന്നത് മോശമാണെന്നല്ല പറയുന്നത് മറിച്ച് ഏത് പരീക്ഷക്കാണോ കോച്ചിംഗ് ചെയ്യുന്നത്,  ആ പരീക്ഷ എഴുതി , കോഴ്സ് പഠിച്ച ശേഷം ലഭിക്കുന്ന ജോലി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുമോ, അതിന് വേണ്ട നൈപുണ്യങ്ങൾ നിങ്ങൾക്ക് സ്വായത്തമാക്കാൻ പറ്റുന്നതാണോ എന്നെല്ലാം ദീർഘവീക്ഷണത്തോടെ ചിന്തിക്കണം…

11)  ഇന്ന് സാധ്യത ഏത് കോഴ്സിനാണ് …? എല്ലാവർക്കും അറിയേണ്ടത് ഇതാണ്.., എന്നാൽ  സാധ്യതകൾ മാറിക്കൊണ്ടിരിക്കും…, ഏറ്റവും പ്രധാനം നമ്മുടെ യഥാർത്ഥ വ്യക്തിത്വത്തേ മനസ്സിലാക്കുക എന്നതാണ്…

അത് സമയമെടുക്കുന്ന  പ്രക്രിയ ആയതിനാൽ അധികമാരും അതിന്  മുതിരാറില്ല…മറിച്ച് എളുപ്പമാർഗ്ഗമായി സാധ്യതയുള്ള കോഴ്സുകൾ തേടും,.. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് കാര്യമായി clarity

ഇല്ലാത്ത ഒരു കുട്ടിയുടെ മുന്നിൽ കുറേയേറെ കോഴ്സുകൾ നിരത്തുമ്പോൾ യഥാർത്ഥത്തിൽ 3 കാര്യങ്ങൾ സംഭവിച്ചേക്കാം…..

–  അവൻ കൂടുതൽ  confused ആകുന്നു

– അവൻ അവൻ്റെ മുമ്പിലുള്ള സാധ്യതകൾ / ചിന്തകൾ ആ പറഞ്ഞ തൊഴിൽ മേഖലയിൽ മാത്രം ഒതുക്കുന്നു…

– മടി കാരണം സ്വയം അറിയാൻ പരിശ്രമിക്കാതെ,  കൂടുതൽ ചിന്തിക്കാതെ ,അവൻ ആ പറഞ്ഞ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു

അതിനാൽ മുൻപിലുള്ള എല്ലാ  സാധ്യതകളേയും പറ്റി അറിയേണ്ട എന്നല്ല പറഞ്ഞു വരുന്നത് … അതിനേക്കാൾ പ്രധാനമാണ് സ്വയം അറിയുക എന്ന പ്രക്രിയ…

പലപ്പോഴും കരിയർ തീരുമാനം ആത്മാർത്ഥമായി ചിന്തിച്ച് തുടങ്ങുന്നത് എല്ലാ പഠനവും കഴിഞ്ഞാണ്…. അത് വരെ എല്ലാവരും അന്വേഷിക്കാറുള്ളത് കോഴ്സുകൾ മാത്രം ആണ്…. ഇന്ന് കോഴ്സുകളെ പറ്റിയുള്ള  വിവരങ്ങൾ എല്ലാം ആരും പറഞ്ഞ് തരാതെ തന്നെ  നിങ്ങളുടെ വിരൽതുമ്പിൽ  ഉണ്ട്…. നിങ്ങളുടെ സ്മാർട്ട് ഫോണിലൂടെ….

എന്നാൽ ഒരു വിദ്യാർത്ഥിക്ക് കൃത്യമായ ഗൈഡൻസ് വേണ്ടത് അവനെ അറിയാൻ ഉള്ള യാത്രയിലാണ് ….

അതിനാൽ ഇത് വായിക്കുന്നവർ രണ്ടോ മൂന്നോ ദിനം കൊണ്ടോ ഒരാഴ്ച കൊണ്ടോ എല്ലാം ഒരു കോഴ്സ് തിരഞ്ഞെടുക്കേണ്ട ഒരു സന്ദർഭത്തിലാണ്  എങ്കിൽ (if you are a plus two or SSLC passed student this year and enquiring in a hurry to know about which course to join)  ഒരു പക്ഷെ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തെ അറിയാനുള്ള പരിശ്രമം നേരത്തെ തുടങ്ങിക്കാണാൻ സാധ്യതയില്ല…. ഈ അവസ്ഥയിൽ നമ്മുടെ ലഭ്യമായ അറിവ് വെച്ച് മനോധർമ്മം പോലെ ഒരു കോഴ്സ് എടുക്കുക… എന്നാൽ ഏത് കോഴ്സ് എടുത്താലും നിത്യേന നമ്മുടെ യഥാർത്ഥ വ്യക്തിത്വം / നമ്മുടെ താൽപര്യങ്ങൾ  അറിയാൻ ഉള്ള ശ്രമം മുടക്കാതെ നടത്തുക… എന്നെങ്കിലും നിങ്ങൾക്ക് യഥാർത്ഥ നിങ്ങളെ കണ്ടെത്താൻ സാധിക്കും… അതു വഴി നിങ്ങൾക്ക് ഏറ്റവും മനോഹരമായി , സന്തോഷത്തോടെ  പ്രവർത്തിക്കാൻ പറ്റുന്ന ഒരു തൊഴിൽ മേഖലയും….

എല്ലാവർക്കും  ഒരു അർത്ഥപൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു…

കരിയർ / കോഴ്സ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി

യൂട്യൂബ് ചാനൽ സന്ദർശിച്ച് സബ്സ്ക്രൈബ് ചെയ്യാം…

ഈ വിവരങ്ങൾ  ഉപകാരപ്പെട്ടു എന്ന് തോന്നിയാൽ നിങ്ങളുടെ അറിവിലുള്ള മറ്റ് വിദ്യാർത്ഥികൾക്കും , മാതാപിതാക്കൾക്കും ഈ മെസേജ് ഷെയർ ചെയ്യാം….

എന്ന്

ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top