Life Coaching

ഇരുണ്ട രാത്രികൾ തിളക്കമാർന്ന നക്ഷത്രങ്ങളെ സൃഷ്ടിക്കും

ജീവിതാനുഭവങ്ങൾക്ക് നമ്മേ തളർത്താനും ഉയർത്താനും സാധിക്കും…. നല്ല അനുഭവങ്ങൾ സന്തോഷവാനാക്കും…. എന്നാൽ  ക്ലേശകരമായ അനുഭവങ്ങൾക്ക് നമ്മേ കരുത്തരാക്കാൻ സാധിക്കും…. അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നേറുന്നവർക്ക്…… It is during the darkest nights when the lights don’t shine, the brightest stars appear.. If you are going through difficult time, never forget that some of the best things in life are found when you […]

ഇരുണ്ട രാത്രികൾ തിളക്കമാർന്ന നക്ഷത്രങ്ങളെ സൃഷ്ടിക്കും Read More »

ഓരോ ദിനവും വിഭവസമൃദ്ധമാക്കാം

ഭൂമിയിൽ എത്രയോ പേർ നിലനിൽക്കുന്നു…. എന്നാൽ കുറച്ച് പേർ മാത്രം ജീവിക്കുന്നു…. പൊതുവേ വിഭവ സമൃദ്ധമായ സദ്യകൾ നാം ഇഷ്ടപ്പെടാറുണ്ട്… സദ്യയിൽ  വിഭവങ്ങളുടെ ആ വൈവിദ്ധ്യമാകാം  നമ്മേ സന്തോഷിപ്പിക്കുന്നത്…. ആ വൈവിദ്ധ്യം നമ്മുടെ ഓരോ ദിനത്തിലും കൊണ്ടുവരാൻ ശ്രമിച്ചാൽ ഓരോ ദിനത്തിനും രുചി കൂടും….ഒരു ദിവസത്തിൽ ലഭ്യമായ സമയം മുഴുവൻ  ഒരു പ്രത്യേക കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പോകുമ്പോൾ ജീവിതയാത്ര വിരസമാകും… പലപ്പോഴും തിരക്കിനിടയിൽ ജീവിതം ആസ്വദിക്കാൻ നാം മറന്ന് പോകും… ഉപജീവനമാർഗ്ഗത്തിനായി നാം

ഓരോ ദിനവും വിഭവസമൃദ്ധമാക്കാം Read More »

മറക്കാനാകാത്ത ഒരു ദിനം

ആഗസ്റ്റ് 3 ന് ഒരു പ്രത്യേകതയുണ്ട് … ഏറെ വർഷങ്ങൾക്കു മുൻപേ ആദ്യമായി ഒരു പൊതു വേദിയിൽ ഞാൻ സംസാരിച്ച ദിനം….. സംസാരിക്കുന്നത് പൊതുവേ ഇഷ്ടമായിരുന്നെങ്കിലും 2011 ൽ ബി.ടെക് കഴിഞ്ഞ് കോളേജിൽ നിന്ന് ഇറങ്ങുന്നവരെ പൊതുവേദികളിൽ ഒന്നും മുന്നിൽ വന്ന് നിന്ന് സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.. സ്കൂൾ – കോളേജ് കാലഘട്ടത്തിൽ പോലും ആർട്സ് പ്രോഗ്രാമിനൊന്നും  individual stage items ൽ ഒന്നും  അധികം പങ്കെടുത്തിട്ടില്ല…എന്നാൽ നല്ലൊരു ശ്രോതാവാകാൻ പഠിച്ചു… യഥാർത്ഥത്തിൽ അറിവാകുന്ന കണ്ണട ധരിച്ചാണ് നാം

മറക്കാനാകാത്ത ഒരു ദിനം Read More »

ഓരോ ദിനവും ധന്യമാക്കാം

ഓരോ ദിനവും ഏറ്റവും നല്ല ഒരു അനുഭവമാക്കി നമുക്ക് മാറ്റാൻ സാധിക്കും. ചില ചിന്തകൾ പങ്ക് വെക്കാം.. 1) രാത്രി കിടക്കുന്നതിന് 30 മിനിറ്റ് മുൻപ് എങ്കിലും മൊബൈൽ ഫോൺ, ടി. വി ഇവയെല്ലാം മാറ്റി മനസ്സിനെ ശാന്തമാക്കുന്നത് നല്ലതാണ്.. തിരക്കുകൾക്കിടയിൽ ഇന്ന് പലരും ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ്.. ഇതല്ല വേണ്ടത്…. മറിച്ച് കിടക്കുന്നതിന് മുൻപ് നല്ല ചിന്തകൾ ബോധപൂർവ്വം കൊണ്ടുവരുന്നത് നല്ലതാണ്…. 2) തൊട്ടടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ച് സങ്കൽപ്പിക്കുന്നത് നല്ലതാണ്.. സമയക്രമീകരണത്തെക്കുറിച്ചും

ഓരോ ദിനവും ധന്യമാക്കാം Read More »

മഴയേ ….തൂമഴയെ…..

മഴയ്ക്ക് നമ്മുടെ ഉള്ളിലുള്ള വിചാര വികാരങ്ങളെ തീവ്രമാക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്…. എൻ്റെ അനുഭവത്തിൽ സന്തോഷത്തോടെ ഒരാൾ മഴയെ നോക്കുമ്പോൾ, സന്തോഷം ഇരട്ടിക്കും , ദുഖിതൻ ആണെങ്കിൽ ദു:ഖം ഇരട്ടിക്കും….  മഴ ഓരോ പ്രായങ്ങളിൽ  ആസ്വദിക്കുമ്പോൾ  ,  ഓരോ സ്ഥലങ്ങളിൽ വെച്ച് ആസ്വദിക്കുമ്പോൾ , ഓരോ തരത്തിലാണ് മനസ്സിനെ സ്വാധീനിക്കുന്നത്…. ജീവിത സാഹചര്യങ്ങളും, വാസസ്ഥലവും, പ്രായവും  എല്ലാം മാറിയാലും മഴക്കാലത്തെ മഴയുടെ ഭംഗി ഇപ്പോഴും അവാച്യം തന്നെ…..!കയ്യിൽ ചൂട് ചായയും പിടിച്ച് ,ഓർമ്മകൾ അയവിറക്കിക്കൊണ്ട്, കൂട്ടിന് നല്ല

മഴയേ ….തൂമഴയെ….. Read More »

അടുത്തറിയാം,  ആഘോഷമാക്കാം ഈ വ്യത്യസ്തത –  പാർട്ട് 2

എല്ലാവരെയും പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത് ആഗ്രഹങ്ങളാണ്… ഒരു ആഗ്രഹവുമില്ലാതെ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാകും?  കിടക്കയിൽ നിന്ന് ഇറങ്ങാനും , ജോലിക്ക് പോകാനും , എന്തിന് നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും  ആഗ്രഹങ്ങളാണ് നമ്മെ പ്രേരിപ്പിക്കുന്നത്. ഓരോ പ്രവർത്തനത്തിലും മനസ്സ്  എല്ലാം ഗ്രഹിക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നു. ഈ മെമ്മറിയെ അടിസ്ഥാനമാക്കി, നാം ചില പ്രവണതകൾ വികസിപ്പിക്കുന്നു. ഈ പ്രവണതകളുടെ പരമ്പരാഗത പദം *വാസന* എന്നാണ്. വാസന എന്നാൽ സൂക്ഷ്മ രൂപത്തിലുള്ള ആഗ്രഹങ്ങൾ എന്നൊക്കെ പറയാം… മനസ് എന്ന തടാകത്തിലെ  തരംഗങ്ങളാണ്

അടുത്തറിയാം,  ആഘോഷമാക്കാം ഈ വ്യത്യസ്തത –  പാർട്ട് 2 Read More »

അടുത്തറിയാം , ആഘോഷമാക്കാം ഈ വ്യത്യസ്തത – പാർട്ട് 1

ചിലർക്ക് നന്നായി ആസ്വദിച്ച് ഒരു പാട്ട് പാടുമ്പോൾ സന്തോഷം  ,ചിലർക്ക് എഴുതുമ്പോൾ ,ചിലർക്ക് അഭിനയിക്കുമ്പോൾ ,ചിലർക്ക്    സംസാരിക്കുമ്പോൾ , ചിലർക്ക് ഫുട്ബോൾ കളിക്കുമ്പോൾ, ചിലർക്ക് ഭക്ഷണം പാചകം ചെയ്യുമ്പോൾ …. അങ്ങനെ ലിസ്റ്റ് നീളുന്നു…..എങ്ങനെ നാം ഓരോരുത്തരുടെയും ആഗ്രഹങ്ങളും, താൽപര്യങ്ങളും  വ്യത്യസ്‌തമായി ? നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?  കരിയർ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല, ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ തന്നെ എല്ലാവരിലും  ഈ വ്യത്യസ്ഥത നിറഞ്ഞ് നിൽക്കുന്നു സൃഷ്ടി  തന്നെ  വൈവിധ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിയിൽ എത് വസ്തു എടുത്താലും

അടുത്തറിയാം , ആഘോഷമാക്കാം ഈ വ്യത്യസ്തത – പാർട്ട് 1 Read More »

ഏറ്റവും പ്രധാനപ്പെട്ട ഗുണം

ജീവിതത്തിൽ ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും പ്രധാനമായ ഗുണം ഏതാണെന്ന് ചോദിച്ചാൽ ഞാൻ നിസ്സംശയം മറുപടി പറയും – *”ഓരോ ദിനവും കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള ത്വരയാണ്”*…. ആ ഗുണം നമ്മിൽ ഉണ്ടെങ്കിൽ ബാക്കി എല്ലാ ഗുണങ്ങളും നമ്മിൽ വന്ന് ചേരും… ഒരു തരി കനൽ ഉണ്ടെങ്കിൽ അത് ഊതി തീ ആക്കാം…. ഇതു പോലെ സ്വയം മെച്ചപ്പെടാനുള്ള  അഭിവാഞ്ച നമ്മിൽ ഉണ്ടെങ്കിൽ ലഭിച്ച  ജീവിതസാഹചര്യങ്ങളെ  അനുകൂലമാക്കി നമുക്ക് മുന്നേറാൻ സാധിക്കും… ഈ ഗുണം നമ്മളിൽ ഉണ്ടാകണമെങ്കിൽ

ഏറ്റവും പ്രധാനപ്പെട്ട ഗുണം Read More »

മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ

അടുത്തിടെ ഇൻറർനെറ്റിൽ ‘ ടെക്‌ഫാസ്റ്റിംഗ്‌ ‘എന്ന പദം കണ്ടു. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് എല്ലാ ഗാഡ്‌ജെറ്റുകളിൽ നിന്നും , ഇൻറർനെറ്റിൽ നിന്നും ഇടവേള എടുത്ത് കുറച്ച് ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കുന്നതിനെ ആണ് ടെക്‌ഫാസ്റ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ ഇത് സാധാരണമാണ്. ടെക്‌ഫാസ്റ്റിംഗിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ വളരെ രസകരമായിരുന്നു. ഇന്ന് മനുഷ്യജീവിതത്തിൻ്റെ വേഗത കൂടുന്നു. ക്ഷമ കുറയുന്നു..നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയവും ,ഏകാന്തമായി ഇരിക്കുന്ന സമയവും സർഗ്ഗാത്മകതയെ വളർത്തുന്നതിനും നിലനിർത്തുന്നതിനും

മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ Read More »

Scroll to Top